ഏതൊരു ബജറ്റ് യാത്രക്കാരുടെയും സ്വപ്നമാണ് വിയറ്റ്നാം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക പാചകരീതിയും സാഹസിക വിനോദാനുഭവങ്ങളുമെല്ലാം വിയറ്റ്നാമിൽ ലഭിക്കും
മധ്യ അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ രാജ്യമാണ് കോസ്റ്റാറിക്ക, സമൃദ്ധമായ കാടുകളും ഉഷ്ണമേഖലാ ബീച്ചുകളുമെല്ലാമായി പ്രകൃതിമനോഹരമാണ് ഇവിടം
ബൾഗേറിയയ്ക്ക് 8,000 വർഷങ്ങൾക്ക് മുമ്പുള്ള സമ്പന്നവും ഊർജ്ജസ്വലവുമായ ചരിത്രമുണ്ട്. യൂറോപ്പിൽ ജോലി ചെയ്യാനും ജീവിക്കാനും താൽപര്യമുണ്ടെങ്കിൽ, ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ബൾഗേറിയ
വിദേശരാജ്യങ്ങളിൽ മികച്ചതും താങ്ങാനാവുന്നതുമായ മറ്റൊരു ഓപ്ഷനാണ് പോളണ്ട്. ഈയിടെയായി ഇവിടം അന്തർദേശീയ സഞ്ചാരികളുടെയും പ്രവാസികളുടെയും ഒരു ഹോട്ട്സ്പോട്ടായി മാറുകയാണ്
ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും ചിലവു കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻനിരയിലല്ല ദക്ഷിണ കൊറിയ. എന്നാൽ ഇവിടെയുള്ള തൊഴിലവസരങ്ങളിൽ മിക്കവയിലും പലപ്പോഴും സൗജന്യ താമസസൗകര്യം ഉൾപ്പെടുന്നു, ഇത് ജീവിതച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
ബാങ്കോക്ക്, ചിയാങ് മായ് തുടങ്ങിയ വലിയ നഗരങ്ങളിൽ പോലും ജീവിതച്ചെലവ് അവിശ്വസനീയമാംവിധം കുറവാണ്. ബീച്ച് റിസോർട്ടുകൾ കുറച്ചുകൂടി ചെലവേറിയതാണ്, എന്നാൽ ലോകമെമ്പാടുമുള്ള മറ്റ് ബീച്ച് റിസോർട്ടുകളെ അപേക്ഷിച്ച് ഇവ ഇപ്പോഴും ചെലവുകുറഞ്ഞതാണ്.