ഏറെ ഭംഗിയുള്ളതെങ്കിലും മഴക്കാലത്തെ ഉത്തരാഖണ്ഡ് ഭയപ്പെടുത്തും. മഴക്കാലം ആരംഭിക്കുന്നതോടെ ഉത്തരാഖണ്ഡിന്റെ ഉയർന്ന മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും ഉണ്ടാകും.
മഴക്കാലത്തിനു പകരം നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലം മേഘാലയയിലേക്കുള്ള യാത്രയ്കായി തിരഞ്ഞെടുക്കാം.
മഴക്കാലത്ത് ഡാർജിലിങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ തേയിലത്തോട്ടങ്ങളിലെ വഴുക്കലുള്ള വഴികളിലൂടെ സഞ്ചരിക്കുന്നത് ഏറെ അപകടകരമാണ്. വേനലാണ് ഡാർജിലിങ് സന്ദർശിക്കാൻ അനുയോജ്യം.
മഴക്കാലത്തു പച്ച പുതച്ചു കിടക്കുന്ന അസം സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. എല്ലാ വർഷവും മഴയോടൊപ്പമെത്തുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും നിങ്ങളുടെ യാത്രയിൽ വില്ലനാകും.