ലോകത്തില്‍ ഏറ്റവും കൂടുതൽ സഞ്ചാരികളുടെ സ്വപ്നമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്.ഇവിടെ ഷെങ്കന്‍ വീസയ്ക്കുള്ള അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് പൊതുവേ കുറവാണ്.
ന്യൂഡൽഹി കോൺസുലേറ്റിൽനിന്ന് വീസയ്ക്ക് അപേക്ഷിക്കുന്ന നൂറുപേരില്‍ 88 പേര്‍ക്കും ഐസ്‌ലന്‍ഡ് ടൂറിസ്റ്റ് വീസ ലഭിക്കും. ഇവിടേക്ക് ലഭിക്കുന്ന വീസ അപേക്ഷകള്‍ പൊതുവേ കുറവായതിനാല്‍ മിക്കവാറും എല്ലാ അപേക്ഷകളും സ്വീകരിക്കാറുണ്ട്.
ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള മറ്റൊരു എളുപ്പമേറിയ ഓപ്ഷനാണ് ലക്സംബര്‍ഗ്. വെറും 3.7% മാത്രമാണ് അപേക്ഷകളുടെ നിരസിക്കൽ നിരക്ക്.
ബെല്‍ജിയം വീസ അപേക്ഷകള്‍ക്ക് 5.55% ആണ് നിരസിക്കൽ നിരക്ക്. ഭക്ഷണവിഭവങ്ങളുടെ രുചിക്ക് വളരെയധികം പേരുകേട്ടതാണ് ബെല്‍ജിയം.
വീസ ലഭിക്കാൻ എളുപ്പമുള്ള ഒരു ബാൾട്ടിക് രാജ്യമാണ് എസ്റ്റോണിയ. 2018 ലെ കണക്ക് അനുസരിച്ച്, വിദേശത്തുള്ള എസ്റ്റോണിയൻ എംബസികളിൽ സമർപ്പിച്ച അപേക്ഷകളിൽ 1.6% മാത്രമാണ് നിരസിക്കപ്പെട്ടത്.
ഷെങ്കൻ വീസ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 98.7% അപേക്ഷകർക്കും ഉദ്യോഗസ്ഥർ വീസ നൽകുന്നു.