നിറങ്ങളും പൂക്കളും പച്ചപ്പുമൊക്കെ തേടിയാണ് ഓരോ യാത്രകളും. യാത്രകളില്‍ കാണുന്നവരെ അടുത്തറിഞ്ഞ്, അവരെ ഓരോരുത്തരേയും മനസോട് ചേര്‍ത്തുവെയ്ക്കും
കേരളത്തിലെ വയനാട്, കൈനകരി, വാഗമണ്‍, മൂന്നാര്‍ എല്ലാം ഒരുപാടിഷ്ടമുളള സ്ഥലങ്ങളാണ്. എത്ര കണ്ടാലും മടുക്കാത്ത സ്ഥലങ്ങളാണിവ. അവിടത്തെ പുഴയും പ്രകൃതിയും കുന്നും മലയും ഒക്കെ അതിമനോഹരമാണ്.
ഓരോ യാത്രകളും ഒരു ഒന്നൊന്നര മാസത്തേയ്ക്കുളള ഊര്‍ജമാണ് അനുമോള്‍ക്ക്. യാത്ര ചെയ്യാനിഷ്ടമാണെങ്കിലും യാത്രയ്ക്കുവേണ്ടിയുളള പാക്കിംഗും അണ്‍പാക്കിംഗുമാണ് അനുമോള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം.
വിദേശത്ത് യാത്രപോയതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കാനഡയാണ്. ഒരു ഡിസംബറിലാണ് അവിടെ പോയത്. അപ്പോള്‍ മൈനസായിരുന്നു താപനില.
'ഞാന്‍ ജീവിക്കുന്നത് വളളുവനാട്ടിലാണ്. വീടിന്റെ പരിസരത്തൊക്കെ കാവും അമ്പലങ്ങളും ഒക്കെയുണ്ട്. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒഴിവുളള സമയങ്ങളില്‍ അവിടെ പോവാറുണ്ട്.
ഫ്രണ്ട്‌സിന്റെ ഒപ്പം വണ്ടിയോടിച്ച് ബാങ്കോക്കിലേയ്ക്ക് പോവുകയെന്നതാണ് അനുമോളുടെ സ്വപ്‌നയാത്ര.