കേസും പൊല്ലാപ്പും വേണ്ട, ഗോവയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം

https-www-manoramaonline-com-web-stories things-that-are-illegal-in-goa 71n5namtrffc5a4p0oncru0o7n https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 49qr68be7rleqb51l4s5piu3pl

ടിക്കറ്റുകളും പാക്കേജുകളും മറ്റും ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കരുത്. അതിനൊപ്പം ബീച്ചുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഇനിമുതല്‍ സാധിക്കില്ല. മാത്രമല്ല ബീച്ചുകളില്‍ ഇരുന്നുകൊണ്ട് മദ്യപിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് മറികടക്കുന്നവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും

പ്ലാസ്റ്റിക് വേണ്ട

2022 ജൂലൈ ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മാത്രമാണ് നിയമപരമായി ഗോവയില്‍ വില്‍ക്കാനാവുക. അലക്ഷ്യമായി കൈവശമുള്ള പ്ലാസ്റ്റിക് കുപ്പിയോ മറ്റോ വലിച്ചെറിയുന്നത് പണി ക്ഷണിച്ചു വരുത്തിയേക്കും

വാട്ടര്‍ ആക്ടിവിറ്റീസിന് പോകുമ്പോള്‍

അനുമതിയുള്ള ഭാഗത്താണോ ഈ വാട്ടര്‍ ആക്ടിവിറ്റീസ് നടക്കുന്നതെന്ന് സഞ്ചാരികള്‍ പരിശോധിച്ചറിയുന്നത് ഇനി മുതല്‍ നന്നായിരിക്കും. ഔദ്യോഗിക അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും ടിക്കറ്റെടുത്ത് വാട്ടര്‍സ്‌പോര്‍ട്‌സിനു പോയാല്‍ ചിലപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടി വരും

റോഡരികിലെ പാചകം

കടല്‍ തീരങ്ങളില്‍ മാത്രമല്ല റോഡരികിലും പാചകം ചെയ്യുന്നതിന് വിലക്കുണ്ട്. റോഡരികിലെ പാചകം പലപ്പോഴും മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിക്ക് ഗോവന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.

ബീച്ചില്‍ കിടക്കും മുമ്പ്

മണലില്‍ വെയിലു കായാന്‍ മരക്കിടക്കയില്‍ കിടക്കുന്ന സഞ്ചാരികള്‍ ഗോവയിലെ ബീച്ചുകളിലെ സ്ഥിരം കാഴ്ചയാണ്. അനുവാദമില്ലാത്ത പ്രദേശങ്ങളില്‍ ഇങ്ങനെ ചെയ്യുന്ന സഞ്ചാരികളും ഇനി മുതല്‍ നടപടികള്‍ നേരിടേണ്ടി വരും