പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ
കടമക്കുടിയിലെ ഉദയാസ്തമയക്കാഴ്ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും പ്രശസ്തം. ഇവ കാണാന്‍ മാത്രമായി എത്തുന്ന സഞ്ചാരികളുണ്ട്
ഭക്ഷണപ്രേമികള്‍ തീര്‍ച്ചയായും കടമക്കുടി സന്ദര്‍ശിക്കണം. തൂവെള്ളച്ചോറില്‍ നല്ല എരിവുള്ള നാരന്‍ ചെമ്മീനും കരിമീന്‍ പൊള്ളിച്ചതും ഞണ്ട് റോസ്റ്റും പപ്പടവും ,നല്ല ഫ്രഷ് മധുരക്കള്ളുമാണ് ഇവിടെ സ്പെഷ്യൽ
ഈയടുത്ത കാലത്താണ് കടമക്കുടി എന്ന പേരിന് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ തിളക്കമേറിയത്. സോഷ്യല്‍മീഡിയയിലൂടെ കടമക്കുടി എന്ന സുന്ദരിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരാണ് കൂടുതലും.