ഗോവയിലെ കടല്‍ത്തീരത്ത് നിന്നും ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ ഇയ്യപ്പന്‍
‘ഞാനും ഗോവയും, എന്‍റെ മാജിക് കോംബോ’ എന്നാണ് സാനിയ ഇതിനു ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
ചുവന്ന ക്രോപ് ടോപ്പിന് മുകളില്‍ വെളുത്ത ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച്, കടല്‍ത്തീരത്തെ പാറക്കെട്ടുകള്‍ക്കരികില്‍ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.
ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്, വരും ദിനങ്ങളില്‍ ഗോവയുടെ ഓരോ കടല്‍ത്തീരങ്ങളിലും ഉത്സവച്ഛായ പടരും.
ന്യൂഇയര്‍ പാര്‍ട്ടികളും വര്‍ണ്ണവെളിച്ചങ്ങളുമായി ഗോവ പതിന്മടങ്ങ് മനോഹരമാകുന്ന സമയമാണിത്.