ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള ഇടമാണ് കൊളുക്കുമല.
മൂന്നാറിൽ നിന്ന് 38 കിലോമീറ്റർ തെക്കുകിഴക്കായി, തമിഴ്നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന ഈ സുന്ദരഭൂമി
കൊളുക്കുമലയിലെ സൂര്യോദയ കാഴ്ചയാണ് ഹൈലൈറ്റ് പാറക്കെട്ടുകളും കല്ലും നിറഞ്ഞ, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ജീപ്പ് യാത്രയാണ് ഇവിടേയ്ക്ക്
75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്ടറിയാണ് കൊളുക്കുമലയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച
പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽ നിന്നു വെട്ടം വരുന്ന മനോഹരകാഴ്ച കാണാം.