സര്‍ഫിങ്ങിലെ മലയാളി പെൺസാന്നിധ്യമായി അമൃത
‘യുഎസ്, ബാലി, മെക്‌സിക്കോ, ജമൈക്ക എന്നിവിടങ്ങളിലൊക്കെ സര്‍ഫ് ചെയ്തിട്ടുണ്ടെങ്കിലും കേരളമാണ് സര്‍ഫിങ്ങിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം
സര്‍ഫിങ് വളരെ രസകരമായ അനുഭവമാണ്. യോജിച്ച തിര പിടിക്കുന്നതാണ് ഇതില്‍ ഏറ്റവും ചലഞ്ചിങ്
പോസിറ്റീവാകാനും ഫോക്കസ് കൂട്ടാനും മാനസികവും ശാരീരികവുമായ ശക്തി വര്‍ധിപ്പിക്കാനുമൊക്കെ എന്നെ സര്‍ഫിങ് സഹായിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കും കടലില്‍ നീന്താന്‍ ഇഷ്ടമല്ലാത്തതുകൊണ്ടല്ല മറിച്ച് സാഹചര്യങ്ങളാണ് അവര്‍ക്കു തടസ്സം. അവ മാറിയാല്‍ പെണ്‍കുട്ടികള്‍തന്നെ മുന്നോട്ടു വരും.
മാനസിക സന്തോഷത്തിനു വേണ്ടിയാണ് അമൃത സര്‍ഫിങ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ അമൃതയ്ക്ക് സര്‍ഫിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താൽപര്യമില്ല.
അമൃതയ്ക്കു മുന്‍പേ സര്‍ഫിങ് ചെയ്ത മലയാളി പെണ്‍കുട്ടിയാണ് നിശ്ചിത വര്‍ഗീസ്. സര്‍ഫിങ് മത്സരങ്ങളോട് പ്രിയമുളള നിശ്ചിത 2013ല്‍ പോണ്ടിച്ചേരിയില്‍ നടന്ന സര്‍ഫിങ് മത്സരത്തിലാണ് ആദ്യമായി പങ്കെടുക്കുന്നത്