Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരുഷ്ക റിസപ്ഷന് ഐശ്വര്യ തിളങ്ങി, മുഖം മങ്ങി ശ്വേത; ഗോസിപ്പുമായി പാപ്പരാസികളും

ash-00223 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

കാര്യം അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹസൽക്കാരമാണ്. പക്ഷേ എല്ലാക്കണ്ണുകളും ഉടക്കി നിന്നത് ഐശ്വര്യയിലാണ്. മുംബെയിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ ഐശ്വര്യയെത്തിയത് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വെള്ളലെഹങ്കയണിഞ്ഞാണ്. ഒരു മാലാഖയെപ്പോലെ തിളങ്ങിയ ഐശ്വര്യ ഭർത്താവ് അഭിഷേകിനൊപ്പമാണ് പാർട്ടിക്കെത്തിയത്.

പേൾ എംബ്രോഡറിയുള്ള ലെഹങ്കയണിഞ്ഞ് ക്ലാസ് ലുക്കിലാണ് ഐശ്വര്യയെത്തിയത്. ഓഫ്ഷോൾഡർ ബ്ലൗസും നീളൻ ഇയർ ഹാങ്ങിങ്ങും കടുംചുവപ്പ് ലിപ്സ്റ്റിക്കും നീളൻ കൺപീലികളും തിരമാല പോലെയിളകുന്ന നീളൻ മുടിയിഴകളുമായി പാർട്ടിയിൽ കാഴ്ചയുടെ ദീപാവലിയാണ് ഐശ്വര്യ ഒരുക്കിയത്. പാർട്ടിയിൽ ഐശ്വര്യയുടെ ലുക്കിനെ പുകഴ്ത്തുമ്പോഴും ആരാധകർ ശ്രദ്ധിച്ചത് ഐശ്വര്യയ്ക്കുനേരെയുള്ള ശ്വേതയുടെ അവഗണനയാണ്. രണ്ടുസമയത്താണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയതെങ്കിലും അവർ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ വേണമെന്ന് ഫൊട്ടോഗ്രാഫേഴ്സ് ആവശ്യപ്പെട്ടു.

family ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ഫൊട്ടോഗ്രാഫേഴ്സിന്റെ അഭ്യർഥനയെ മാനിച്ച് അവർ ഇരുവരും ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു. അതിനിടയിലാണ് ബിഗ്ബിയും മകൾ ശ്വേതാബച്ചനുമെത്തിയത്. ഇരുവരെയും ഫൊട്ടോഗ്രാഫേഴ്സ് പൊതിഞ്ഞു. ശേഷം അവർ അദ്ദേഹത്തോട് കുടുംബചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. ഫൊട്ടോഗ്രാഫേഴ്സിന്റെ അഭ്യർത്ഥന മാനിച്ച് അഭിഷേകും ഐശ്വര്യയും അമിതാബ് ബച്ചനും ശ്വേതയും ചിത്രത്തിനായി ഒരുമിച്ചു.

anushka-aiswarya ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

എന്നാൽ ഐശ്വര്യയ്ക്കൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്യേണ്ടി വന്നതിന്റെ അസ്വസ്ഥത മുഴുവൻ പുറത്തു കാണിച്ചുകൊണ്ടാണ് ശ്വേത സമയം ചിലവഴിച്ചത്. ഐശ്വര്യയാവട്ടെ തന്നെ ഇതൊന്നും ബാധിക്കില്ലെന്ന മട്ടിൽ കൂളായി നിന്നു. ഫൊട്ടോഗ്രാഫേഴ്സ് ചിത്രം പകർത്തുന്നതിനിടെ അഭിഷേകിനോട് സംസാരിക്കുന്ന ശ്വേത ഐശ്വര്യയെ നോക്കുക പോലും ചെയ്തില്ല. ശ്വേതയുടെ ഈ പെരുമാറ്റമെല്ലാം ശ്രദ്ധിച്ച ഫൊട്ടോഗ്രാഫേഴ്സ് മറ്റൊരു കാര്യം കൂടി ഒപ്പിയെടുത്തു. ഫൊട്ടോഷൂട്ട് പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിൽ ഐശ്വര്യയുടെ അടുത്തു നിന്നു മാറിനിന്നപ്പോൾ ശ്വേത മുഖംകൊണ്ടു ഗോഷ്ഠി കാണിച്ചു. കൃത്യസമയത്തു തന്നെ പാപ്പരാസികൾ അത് ഒപ്പിയെടുക്കുകയും ബച്ചൻ കുടുംബത്തിൽ നിറയെ പ്രശ്നങ്ങളാണെന്ന മട്ടിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.