Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ സെക്സിനോട് നോ പറയുന്നോ?: കാരണമിതാവാം

x-default പ്രതീകാത്മക ചിത്രം.

സ്ത്രീകളില്‍ ലൈംഗിക താല്പര്യം കുറയുന്നുവോ?. ഗ്ലോബല്‍ സ്റ്റഡി ഓഫ് സെക്ഷ്വല്‍ ആറ്റിറ്റ്യൂഡ്സ് ആന്റ് ബിഹേവിയര്‍സ് (GSSAB)ന്റെ പഠനം ശരിവയ്ക്കുന്നത് ഇക്കാര്യമാണ്. 26 മുതല്‍ 43 ശതമാനം വരെ സ്ത്രീകളും സെക്‌സ് തങ്ങളുടെ ജീവിതത്തില്‍ വളരെ അത്യാവശ്യമുള്ള ഒന്നായി കരുതുന്നില്ല എന്നാണ് ഈ പഠനം പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പല കാരണങ്ങളും ഉണ്ടാകാമെന്ന് പഠനം നടത്തിയ റേച്ചല്‍ കാര്‍ട്ടോണ്‍ അബ്രാംസ് വിശദീകരിക്കുന്നു.

 കുടുംബത്തില്‍ നിന്ന് സെക്‌സിനെക്കുറിച്ച് കിട്ടുന്ന തെറ്റായ അറിവുകള്‍

 യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് സെക്‌സ് പലപ്പോഴും തെറ്റായ കാര്യമാണ്. അത് അവരില്‍ പേടി ഉണര്‍ത്തുന്നുമുണ്ട്. ചെറുപ്പം മുതല്‍ക്കേ അടിച്ചമര്‍ത്തപ്പെട്ടും തെറ്റിദ്ധരിക്കപ്പെട്ടും വളര്‍ന്നുവരുമ്പോള്‍ സെക്സ് ആവശ്യമില്ലാത്ത ഒന്നായി ചില സ്ത്രീകള്‍ക്കെങ്കിലും തോന്നും.

സ്വന്തം ശരീരത്തെക്കുറിച്ചുള്ള തെറ്റായ ധാരണ

സെക്‌സില്‍ നന്നായി ഏര്‍പ്പെടാന്‍ തനിക്ക് ശാരീരികമായി കഴിയില്ലെന്ന തോന്നല്‍ പല സ്ത്രീകളെയും ഇതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നു. അമിതവണ്ണമുള്ള സ്ത്രീകളില്‍ ചിലര്‍ക്ക് ഇത്തരത്തിലുള്ള തെറ്റായ ഒരു വിചാരമുണ്ട്. സെക്‌സ് സങ്കൽപ്പങ്ങള്‍ക്ക് താന്‍ അനുയോജ്യയല്ലെന്നാണ് ഇത്തരക്കാരുടെ ധാരണ.

 മുന്‍കാലങ്ങളിലെ മോശം അനുഭവങ്ങൾ

മുൻപെപ്പോഴെങ്കിലും ലൈംഗിക ബന്ധത്തിൽ അനുഭവിക്കേണ്ടി വന്ന മോശം കാര്യങ്ങളും ഓർമ്മകളും  സ്ത്രീകളുടെ ലൈംഗികമോഹത്തെ ദോഷകരമായി ബാധിക്കും.

വേദനാജനകമായ സെക്സ്

 ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യത്യാസം പല സ്ത്രീകളുടെയും ലൈംഗികബന്ധത്തെ വേദനനിറഞ്ഞതാക്കുന്നുണ്ട്. അതുപോലെ കാന്‍സര്‍ രോഗചികിത്സയുമായി ബന്ധപ്പെട്ട കീമോതെറാപ്പിയും റേഡിയേഷനും  പിന്നീടുളള ലൈംഗികജീവിതത്തില്‍ വേദന ഉണ്ടാക്കുന്നുണ്ട്. തന്മൂലം ഇത്തരം സ്ത്രീകളും സെക്‌സില്‍നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു.

ഹോർമോണുകളുടെ അഭാവം 

 സ്ത്രീകളിലെ ലൈംഗിക തൃഷ്ണയെ ഉണര്‍ത്തുന്നത് ടെസ്‌റ്റോസ്‌റ്റെറോണ്‍( testosterone) ആണ്. ഇതിന്റെ അഭാവം ലൈംഗികതൃഷ്ണ ഇല്ലാതാക്കുന്നു.

ആരോഗ്യപരമായ കാരണങ്ങള്‍

തുടര്‍ച്ചയായതും നീണ്ടുനില്ക്കുന്നതുമായ ശരീര വേദന, തൈറോയ്ഡ് സംബന്ധമായരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയെല്ലാം ആരോഗ്യപരമായ കാരണങ്ങളാല്‍ സെക്‌സില്‍ നിന്ന് വിട്ടുനിൽക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നവയാണ്.

സമയക്കുറവും സമ്മർദ്ദവും

പല സ്ത്രീകള്‍ക്കും സെക്‌സിന് വേണ്ടി നീക്കി വയ്ക്കാന്‍ സമയമില്ല. ആരോഗ്യപരമായ ലൈംഗികജീവിതം കൊണ്ടുള്ളഗുണങ്ങള്‍ ഇവര്‍ അറിയാതെ പോകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകളിലെ ഏകാന്തതയും വിഷാദവും കുറയ്ക്കാന്‍ സെക്‌സ് ഏറെ പ്രയോജനപ്രദമാണ്.