Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഘ്നേശിന്റെ ആ മോഹം സഫലമാകുമോ?; നയൻതാര അതു കാണുമോ?

nayantara-viknesh-01

പ്രണയിനിക്കു കിട്ടിയ അവാർഡ് കൈയിലേന്തി നയൻസിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് വിഘ്നേശ് ശിവൻ തന്റെ ഉള്ളിലെ ആ മോഹം പങ്കുവെച്ചത്. വിജയ് ടിവിയുടെ രണ്ട് അവാർഡ് സ്വന്തമാക്കിയ നയൻ താരയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം ആഗ്രഹം തുറന്നു പറഞ്ഞത്. അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡും ജനപ്രിയ നായികയ്ക്കുള്ള അവാർഡുമാണ് നയൻതാരയ്ക്ക് ലഭിച്ചത്.

നയൻതാരയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും എന്നാണോ ഇതുപോലെ അവാർഡുകൾ വാങ്ങിക്കൂട്ടി നയൻസിന്റെ കൈയിൽ കൊടുക്കാൻ പറ്റുന്നതെന്നും ചോദിച്ചുകൊണ്ടാണ് വിഘ്നേശ് നയൻ താരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. അവാർഡ് വാങ്ങി വേദിയിൽ നിൽക്കുന്ന നയൻ താരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിഘ്നേശ് കുറിച്ചത് വിഘ്നേശ് തന്നെ സംവിധാനം ചെയ്ത് നയൻതാര നായികയായ നാനും റൗ‍ഡി താൻ എന്ന ചിത്രത്തിലെ പാട്ടിന്റെ വരികളാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കൺകൺ ഉന്നൈ  പാത്ത് കളറായ് മാറുതേ എന്നാണ് പ്രണയാർദ്രനായി വിഘ്നേശ് കുറിച്ചത്.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന വാർത്ത ആരാധകർ ഏറെ കൗതുകത്തോടെയാണ് കേട്ടത്. വിഘ്നേശ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയതെങ്കിൽ പൊതുവേദികളിൽ വെച്ചാണ് നയൻസ് പ്രണയം വെളിപ്പെടുത്തിയത്. ഇനിയീ വിവാഹ മാമാങ്കം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.