Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിനു മുന്നിൽ ലൈവായി ആ അമ്മ പ്രസവിച്ചു; കൂട്ടിന് മക്കൾ മാത്രം

sara-01

പ്രസവം എന്നു കേട്ടാലേ ഭയന്ന് ആശുപത്രിയിൽ അഭയം പ്രാപിക്കുകയും പ്രസവവേദനയെ ഭയന്ന് സിസേറിയൻ മതിയെന്ന് തീരുമാനിക്കുന്നവരും തീർച്ചയായും ഈ അമ്മയുടെ കഥയറിയണം. മെഡിക്കൽ വിദ്യാർഥിനിയായ സാറ തന്റെ പ്രസവമെടുത്തത് തനിയെ. പൂന്തോട്ടത്തിൽ താൻ കുഞ്ഞിന് ജന്മം നൽകുന്ന കാഴ്ച ലൈവായി ലോകത്തെ കാണിക്കുകയും ചെയ്തു ആ അമ്മ. ജർമ്മൻ സ്വദേശിയായ സാറയെ പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകൾ പ്രതികരിച്ചു.

ആരൊക്കെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും താൻ ചെയ്ത കാര്യത്തിലെ ശരികളെക്കുറിച്ച് തനിക്ക് സംശയമില്ലെന്നാണ് സാറയുടെ നിലപാട്്. മിഡ് വൈഫിന്റെയോ ആശുപത്രിയധികൃതരുടെയോ സഹായമൊന്നുമില്ലാതെയാണ് സാറയുടെ പ്രസവങ്ങളെല്ലാം നടന്നത്. ആദ്യത്തെ രണ്ട് പ്രസവങ്ങളുടെയൊഴികെ ബാക്കിയുള്ള പ്രസവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിട്ടുണ്ടെന്നും സാറ പറയുന്നു. 

പണ്ടൊക്കെ അമ്മയുടെ പ്രസവസമയത്ത് അവരുടെ പ്രസവമുറിയിൽ കയറാൻ പെൺമക്കൾക്ക് അനുവാദം കൊടുത്തിരുന്നുവെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് അപ്പോൾ പെൺകുട്ടികൾക്ക് ധാരണകൾ ലഭിക്കുമായിരുന്നുവെന്നും സാറ പറയുന്നു. ഇന്ന് സൗകര്യങ്ങൾ വർധിച്ചതുകൊണ്ടാണ് അത്തരം സാഹചര്യങ്ങൾ ഒഴിവായതെന്നും പ്രസവത്തെ അതിസാധാരണമായി കാണേണ്ടെന്നും അത്തരം തോന്നലുകളെ ഇല്ലാതാക്കാൻ വേണ്ടിയാണ് താൻ പ്രസവം ലൈവ് ആക്കിയതെന്നുമാണ് സാറ പറയുന്നത്. പ്രസവസമയത്ത് മക്കളെല്ലാം തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ആർക്കും പേടിയൊന്നുമില്ലായിരുന്നുവെന്നും സാറ പറയുന്നു.