Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീമന്ത ചടങ്ങിൽ നൃത്തംചെയ്ത് രംഭ; ചിത്രങ്ങൾ കാണാം

valikappu-01

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച രംഭ വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിടപറഞ്ഞിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും കുടുംബത്തിലെ സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ താരം ഒരിക്കലും മടികാട്ടിയിട്ടില്ല. രംഭയുടെ വിവാഹജീവിതം അത്ര സുഖകരമല്ലെന്നും താരം വിവാഹമോചനം തേടുമെന്നുമുള്ള വ്യാജവാർത്തകൾ പരന്നപ്പോൾ പോലും കെട്ടിച്ചമച്ച വാർത്തകളെ നിഷേധിച്ചുകൊണ്ട് രംഭ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്ന സന്തോഷ വാർത്ത കൂടി താരം അന്നു പങ്കുവച്ചത്.

ഇപ്പോഴിത തന്റെ സീമന്തത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന ഒരു ആചാരമാണ് സീമന്തം. വളൈകാപ്പ് എന്നാണ് ഈ ചടങ്ങിന് ചില സ്ഥലങ്ങളിൽ പറയുക. സ്ത്രീകൾ ഗർഭിണി ആയതിനു ശേഷം ഏഴാം മാസം (240 days) ആണ് ഈ ചടങ്ങ് നടത്തുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സീമന്തച്ചടങ്ങിന്റെ സുന്ദര ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ഭർത്താവിനും രണ്ടുപെൺമക്കൾക്കുൊപ്പം വളരെ സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ്ചെയ്യുകയാണ് രംഭ. ഡാൻസ്മാസ്റ്റർ കലാാസ്റ്റർക്കൊപ്പം നൃത്തം ചെയ്യുന്ന രംഭയെയും ചിത്രങ്ങളിൽ കാണാം.

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന രംഭ വിവാഹത്തോടെയാണ് അഭിനയരംഗത്തോട് വിടപറഞ്ഞത്. വിവാഹശേഷം ബിസിനസ്സുകാരനായ ഭർത്താവ് ഇന്ദ്രൻ പദ്മനാഭനോടൊപ്പം കാനഡയിലായിരുന്നു. രണ്ടു പെൺകുട്ടികളാണ് ഇവർക്ക്. ഇതിനിടയിലാണ് രംഭ വിവാഹമോചനം നേടാൻ പോകുന്നുവെന്നും മക്കളെ വിട്ടു കിട്ടാൻ കോടതിയെ സമീപിക്കുമെന്ന തരത്തിലൊക്കെ വ്യാജ വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ രംഭ തന്നെ രംഗത്തു വന്ന് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ആ വാർത്ത കെട്ടടങ്ങിയത്. ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും ആഹ്ലാദം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും മൂന്നാമത്തെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന കാര്യം അഭിമാനത്തോടെ പങ്കുവെയ്ക്കുകയാണെന്നും കുടുംബത്തിനായി പ്രാർഥിക്കണമെന്ന് ആരാധകരോട് അഭ്യർഥിക്കുകയും ചെയ്യുകയാണ് താരം.