Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അച്ഛൻ വല്ലാതങ്ങു സത്യസന്ധനായിപ്പോയി; മകൾക്ക് അച്ഛൻ നൽകിയ സിവി

cv-02

അച്ഛനോടൊരു സഹായം ചോദിച്ചപ്പോൾ അതിത്രകണ്ട് വൈറലാകുമെന്ന് ആ മകൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. തനിക്ക് നല്ലൊരു സിവി തയാറാക്കി നൽകണമെന്നു പറഞ്ഞാണ് ഇംഗ്ലണ്ടിലെ ആ കൗമാരക്കാരി അച്ഛനെ സമീപിച്ചത്. എന്നാൽ മകൾ ആവശ്യപ്പെട്ടതിലും ഗംഭീരമായാണ് ആ അച്ഛൻ സിവി തയാറാക്കി നൽകിയത്. 

മകൾക്കായി അച്ഛൻ തയാറാക്കിയ സിവി വായിച്ച് തലകുത്തി മറിഞ്ഞു ചിരിച്ച പലരും അച്ഛൻ ഇത്രയും സത്യസന്ധനാവണ്ടായിരുന്നു എന്നു പറഞ്ഞു പോവുകയാണ്. ലോറെൻ മോർ എന്ന 16 വയസ്സുകാരി പെൺകുട്ടിക്കാണ് അക്കിടി പറ്റിയത്. മൂന്നോളം തലക്കെട്ടുകൾ നൽകിയാണ് മകളുടെ ഗുണഗണങ്ങളെക്കുറിച്ച് അച്ഛൻ വർണ്ണിച്ചത്.

വിദ്യാഭ്യാസ യോഗ്യത, ജോലിയിലെ അനുഭവ പരിചയം മറ്റു കഴിവുകളും ഗുണങ്ങളുമെല്ലാം വളരെ സത്യസന്ധമായി ആ അച്ഛൻ എഴുതിയിട്ടുണ്ട്. കൗമാരക്കാരായ എല്ലാ കുട്ടികളെയും പോലെ മടിയുണ്ടെന്നും അനുസരണയില്ലെന്നും ഫെയ്സ്ബുക്ക് നോക്കിയിരിക്കുമെന്നുമെല്ലാം എഴുതിയിട്ടുണ്ട്. മകൾക്കുവേണ്ടി അച്ഛൻ തയാറാക്കിയ സിവി തനിത്തങ്കമാണെന്നും അച്ഛനെ ഫാദർ ഓഫ് ദ് ഇയർ ആയി പ്രഖ്യാപിക്കണമെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സിവി വായിക്കാനിടയായ ആളുകളുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.