Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ സങ്കടം തീർക്കാൻ അച്ഛന്റെ പിറന്നാൾ സമ്മാനം; കണ്ണുനിറയ്ക്കും കുറിപ്പ്

ramesh-family-77

പ്രണയത്തിനു മരണമില്ലെന്ന് ഒരിയ്ക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് രമേശ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. അകാലത്തിൽ പൊലിഞ്ഞ ഭാര്യയുടെ ഓർമ്മകൾ വാക്കുകളായ് ഫെയ്സ്ബുക്ക് കുറിപ്പുകളിൽ നിറച്ച്, ഒപ്പമുണ്ടായിരുന്ന സമയത്തെ ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് രമേശ്. എന്നാൽ പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയുമേയുള്ളൂ താനില്ല എന്നു സങ്കടം പറഞ്ഞ മകനുവേണ്ടിയുള്ള പിറന്നാൾ സമ്മാനവുമായാണ് ഇക്കുറി രമേശ് എത്തിയിരിക്കുന്നത്.

മകന്റെ കുഞ്ഞു മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ അമ്മയുടെ വയറ്റിലാണുള്ളതെന്നു വിശ്വസിപ്പിച്ചിരിക്കുകയാണിപ്പോൾ രമേശ്. മകന്റെ അഞ്ചാം പിറന്നാളിനുള്ള സമ്മാനമായി അവൻ മാത്രമുള്ള ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് രമേശ് പങ്കുവച്ചിരിക്കുന്ന

ഫെയ്സ്ബുക്കിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരേ,

ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ്‌ എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.

എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ ...പക്ഷേ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ ഓൺലൈൻ വാർത്തകളിൽ മുഴുവൻ എന്റെയും അച്ചൂന്റെയും ഫോട്ടോ മാത്രം കണ്ട് ആശാൻ കട്ടകലിപ്പിലാ .....നിങ്ങളുരണ്ടും മാത്രേ ഉള്ളോ?കിച്ചു ഇല്ലേയെന്നും ചോദിച്ചു ... അപ്പോൾ ഞാൻപറഞ്ഞു എടാ നീ അപ്പോൾ അമ്മേടെ കുമ്പിയിൽ (വയറിനുള്ളിൽ )ഉണ്ടല്ലോ ...അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും ...അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ .... ഓൺലൈൻ പോർട്ടലിൽ വന്ന എൻഗേജ്‌മെന്റ് ഫോട്ടോ കാണിച്ചാണ് ഈ കടുത്ത നുണപറഞ്ഞു വച്ചേക്കുന്നത്. 

ഇച്ചിരിക്കൂടെ വലുതാവുമ്പോൾ അച്ഛാ നിങ്ങളുടെ എൻഗേജ്‌മെന്റ് ഫോട്ടോയിൽ എങ്ങനാ അമ്മേടെ കുമ്പിയിൽ ഞാൻ വന്നതെന്ന് ചോദിച്ചാൽ യെസ് ....ഞാൻ പെട്ട് അതോണ്ട് ഇന്നത്തെദിവസം അവന്റെ മാത്രംഫോട്ടോമതി .നിങ്ങളോരോരുത്തരുടേയും സ്നേഹംതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും, ആഘോഷവും ....ഞങ്ങളോട് കാണിക്കുന്ന വലിയ സ്നേഹത്തിനു, ചേർത്തുപിടിക്കലിന് അവന്റെ വക എല്ലാവർക്കും ചക്കരയുമ്മകൾ ....