Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരഭിമാനക്കൊല നടത്തിയവരോട് അമൃതയുടെ പ്രതികാരമിങ്ങനെ; കൂട്ടായി പ്രണയ് തന്ന സമ്മാനവും

pranay-amritha-78

അകാല വൈധവ്യത്തിലേക്കു തള്ളിവിട്ട അച്ഛനോടും ബന്ധുക്കളോടും ഒന്നേ അമൃത വർഷിണിക്ക് പറയാനുള്ളൂ. പ്രണയ് തന്ന സമ്മാനമാണ് കുഞ്ഞ്. പരസ്പരം തീവ്രമായി പ്രണയിച്ച് വിവാഹം കഴിച്ച തങ്ങൾ സ്വപ്നം കണ്ടത് ഒന്നുമാത്രം ജാതിയില്ലാതെ കുഞ്ഞുങ്ങളെ വളർത്തണം. പ്രണയ്‌യുടെ ഓർമകൾ നൽകുന്ന കരുത്തിൽ അമൃത ആ തീരുമാനം ഒന്നുകൂടി ഉറപ്പിക്കുന്നു. പ്രണയ് തന്ന സമ്മാനമാണ് എന്റെ ഉള്ളിൽ വളരുന്നത്. ജാതിക്കെതിരെ പോരാടാൻ ഞങ്ങളുടെ കുഞ്ഞിനെ പഠിപ്പിക്കും. എനിക്ക് 21 വയസ്സും പ്രണയ്‌ക്ക് 24 വയസ്സും. തീവ്രമായ പ്രണയമല്ലാതെ മറ്റൊന്നും ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. സുന്ദരമായ ഒരു ജീവിതമാണ് അവർ വേരോടെ പിഴുതു കളഞ്ഞത്'- അമൃത വർഷിണി പറയുന്നു.

മകൾ താഴ്ന്ന സമുദായത്തിൽപ്പെട്ട പ്രണയ്‌യെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള പകമൂത്താണ്. അമൃതവർഷിണിയുടെ അച്ഛൻ പ്രണയ്‌യെ ദുരഭിമാനക്കൊലക്കിരയാക്കിയത്. ഗർഭിണിയായ അമൃതയുടെ മുന്നിൽവച്ചായിരുന്നു ക്രൂരമായ കൊലപാതകം. തെലങ്കാനയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തന്റെ അച്ഛനും ബന്ധുക്കളുമാണെന്ന് അമൃത ആരോപിച്ചിരുന്നു. കൊലപാതകം ദുരഭിമാനക്കൊലയാണെന്നു തെളിഞ്ഞതോടെ സംഭവത്തിൽ അമൃതയുടെ അച്ഛൻ മാരുതി റാവു ഉൾപ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയ്‌യുടെ വീട്ടിലാണ് ഇപ്പോൾ അമൃതയുടെ താമസം. മകന്റെ നഷ്ടപ്പെട്ടതിന്റെ വേദനയിലും ഗർഭിണിയായ മരുമകളെ ചേർത്തുപിടിക്കുന്നുണ്ട് പ്രണയ്‌യുടെ കുടുംബം.

മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറഞ്ഞതിങ്ങനെ. ‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ വളർത്തും.. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍. പക്ഷേ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു. പ്രണയ്‌യുടെ പിതാവ് ബാലസ്വാമി പറയുന്നു.