Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറയ്ക്കു മുന്നിൽ നിഷ്കളങ്കത നഷ്ടപ്പെടുന്നവളല്ല എന്റെ ആരാധ്യ: ഐശ്വര്യ റായ് ബച്ചൻ

aishwarya-aaradhya-01

'എപ്പോഴുമിങ്ങനെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടു നടന്നാൽ ഇല്ലാതാവുന്നത് കുട്ടികളുടെ നിഷ്കളങ്കതയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളോട് ഐശ്വര്യയ്ക്ക് പറയാനുള്ളതിതാണ്. എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടോ പൊതു സ്ഥലങ്ങളിൽ ക്യാമറക്കണ്ണുകളാൽ വലയം ചെയ്യപ്പെടുന്നതുകൊണ്ടോ നിഷ്കളങ്കത നഷ്ടപ്പെടുന്നവളല്ല ആരാധ്യ, കാരണം അവളെ ഒരു സാധാരണ കുട്ടിയായാണ് ഞാൻ വളർത്തുന്നത്'. – ഐശ്വര്യ പറയുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. '' സാധാരണയായി സ്പോർട്ട് ലൈറ്റിൽ നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സ്വതസിദ്ധമായ നിഷ്കളങ്കത നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ആരാധ്യയ്ക്ക് നന്നായറിയാം അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരു സാധാരണ ജീവിതം നൽകിക്കൊണ്ട് അവളെ വളർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അതിനുവേണ്ടി വലിയ ബഹളമൊന്നും ഒരിക്കലും ഉണ്ടാക്കിയിട്ടുമില്ല. അതേ സമയം യാഥാർഥ്യം ഇങ്ങനെയൊക്കെയാണെന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്''.- ഐശ്വര്യ പറയുന്നു.

ആരാധ്യയ്ക്ക് സാധാരണ ജീവിതം നൽകാനായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ :- '' മുംബൈയിലെ നഗരത്തിരക്കിലൂടെ സഞ്ചരിക്കുന്നത് സാധ്യമല്ലായിരിക്കാം. പക്ഷേ, ഇവിടെയുള്ള രണ്ടു മൂന്നു പാർക്കുകളിൽ ആരാധ്യയെ കൊണ്ടുപോകാറുണ്ട്. അധികം ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലെല്ലാം അവളെ കൊണ്ടുപോകും. എല്ലാ ഇടവഴികളിലൂടെയും ഞങ്ങൾ സഞ്ചരിക്കും നഗരത്തിന്റെ എല്ലാവശങ്ങളെയും കുറിച്ച് അവൾക്ക് ധാരണയുണ്ടാകാനാണത്. പുറം രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാൻ കഴിയും - ഐശ്വര്യ പറയുന്നു.

തന്റെ ഒരു ചെറിയ പതിപ്പാണ് ആരാധ്യയെന്നാണ് അഭിമാനത്തോടെ ഐശ്വര്യ പറയുന്നത്. '' എല്ലാ ദിവസവും ആരാധ്യയെ സ്കൂളിൽ അയയ്ക്കാനും തിരികെ വിളിക്കാനും പോകുന്നത് ഞാൻ തന്നെയാണ്. ഒരുപാടിഷ്ടത്തോടെയാണ് ഞാനത് ചെയ്യുന്നത്. ഒരുമിച്ച് ചിലവഴിക്കുന്ന നിമിഷങ്ങളെല്ലാം വളരെയധികം ഞാൻ ആസ്വദിക്കുന്നുണ്ട്. അവളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നതിലും ഞാൻ ആഹ്ലാദവതിയാണ്. അവളുടെ സംരക്ഷണത്തിനായി ഞാനെപ്പോഴും ഉണ്ടാവും. എന്നിരുന്നാലും എല്ലാക്കാര്യങ്ങളും സ്വാഭാവികമായി തന്നെ നടക്കാനുള്ള ശ്രമങ്ങളുമുണ്ടാവും. – ഐശ്വര്യ പറഞ്ഞു നിർത്തി.