Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം ഭാര്യയെ വീണ്ടും കല്യാണം കഴിച്ച് വിനോദ്; ചിത്രം പങ്കുവച്ച് സുരഭി ലക്ഷ്മി

vinod-wedding-01

ഉറ്റചങ്ങാതിയുടെ വിവാഹചിത്രം പങ്കുവച്ചുകൊണ്ട് അഭിനേത്രി സുരഭി ലക്ഷ്മി സുന്ദരമായൊരു കഥപറഞ്ഞത്. സുഹൃത്തും സഹപ്രവർത്തകനുമായ വിനോദ് കോവൂരിന്റെ വിവാഹച്ചിത്രങ്ങളാണ് സുരഭി പങ്കുവച്ചത്. 18 വർഷം മുമ്പ് വിവാഹിതനായ വിനോദ് 18–ാം വിവാഹവാർഷിക ദിനത്തിലാണ് ഭാര്യയെ ഒരിക്കൽക്കൂടി വിവാഹം കഴിച്ചത്.

വിവാഹവാർഷിക ദിനത്തിൽ വിനോദ് ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സുരഭി പറയുന്നതിങ്ങനെ ;- ഗുരുവായൂരിൽ പോയി താലികെട്ടുക എന്നത് വിനോദിന്റെയും ഭാര്യയുടെയും ഏറെനാളായുള്ള ആഗ്രഹമായിരുന്നു. വിനോദിന്റെ ഭാര്യയുടെ പിറന്നാൾ ദിനവും അവരുടെ വിവാഹവാർഷിക ദിനവും ഒന്നിച്ചെത്തിയ ദിവസം ആഗ്രഹസഫലീകരണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. 

ഉറ്റ ചങ്ങാതിയുടെ വിവാഹവാർത്തയെക്കുറിച്ച് സുരഭിയുടെ കുറിപ്പിങ്ങനെ. :- 

''പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്.ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്.

"മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം' വല്ലാത്ത പഹയൻ തന്നെ '"

എന്ന് സ്വന്തം പാത്തു