Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തെ പ്രണയം കൊണ്ടു തോൽപ്പിച്ചവർ: ഹൃദയം തൊടും ഈ കുറിപ്പ്

love-01

വിവാഹ വാർഷിക ദിനത്തിൽ ഷാൻ ഇബ്രാഹിം എന്ന ചെറുപ്പക്കാരൻ പങ്കുവച്ചത് അതിസുന്ദരമായൊരു പ്രണയകഥയാണ്. ക്യാംപസിലെ കൂട്ടുകാരിയെ പ്രണയിച്ചു വിവാഹം ചെയ്തതും അതിനിടയിൽ ക്ഷണിക്കാത്ത അതിഥിയായി കാൻസറെത്തിയതും പ്രണയിനിയുടെ കൈപിടിച്ച് അതിനെ അതിജീവിച്ചതിനെക്കുറിച്ചും ഹൃദയത്തിൽത്തൊടുന്ന വാക്കുകളിലാണ് ആ ചെറുപ്പക്കാരൻ കുറിച്ചത്. 

സന്തോഷത്തിൽ മാത്രമല്ല നിന്റെ സങ്കടത്തിലും ഒപ്പമുണ്ടെന്ന് വാക്കുകൾ കൊണ്ടല്ല പ്രവർത്തികൊണ്ടാണ് ഷാൻ ജീവിതത്തിൽ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒൻപതാമത്തെ കീമോ പിന്നിട്ടിരിക്കുകയാണ് ഷാനിന്റെ ഭാര്യ ശ്രുതി. കാൻസർ ചികിത്സയുടെ ഭാഗമായി ശ്രുതിയുടെ മുടി കൊഴിഞ്ഞപ്പോൾ ഷാൻ ഒട്ടും മടിച്ചില്ല  തന്റെ മുടിയും വടിച്ചു കളഞ്ഞ് ഭാര്യയ്ക്കൊപ്പം നിന്നു.

ശ്രുതിയെ ആദ്യമായി കട്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ഷാൻ കുറിക്കുന്നതിങ്ങനെ :- 

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോൾ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെൺകുട്ടി. ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യിൽ ചേർത്ത് പിടിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതൽ എന്റെ ജീവിതത്തിൽ ശ്രുതി ചെമ്പു ആവുകയായിരുന്നു.

പുറകെ നടന്നു ശല്യം ചെയ്ത ചെക്കൻമാരെ കണ്ട് പേടിച്ച അവളുടെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ അവരോട് പറഞ്ഞു...😎"നോക്കണ്ട എന്റെ പെണ്ണാ". മനസ്സിൽ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീർപ്പിച്ച് അവൾ പോയി. 

ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി,പ്രണയിനി ജീവനായി .

പ്രണയം ജീവിതമാക്കാൻ വേണ്ട പരിശ്രമങ്ങൾക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്നേഹിച്ചു തോൽപ്പിച്ചു . ആ സ്നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി

നമ്മുടെ പൂന്തോട്ടത്തിൽ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതൾ അടർന്നു വീണിരിക്കുന്നു . .ഒരു വർഷം

തിരിച്ചറിവിന്റെ വർഷം... ജീവിതയാത്രയിലെ ആദ്യ വർഷം

Happy wedding anniversary "പ്രിയ സഖി"