Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബിക്കുന്ന ദമ്പതികൾക്കു നേരെ നീണ്ടുവന്ന കൈവിരലുകൾ; ചിത്രം വൈറലാകാനൊരു കാരണമുണ്ട്

viral-photo-01

ഏറെ കൗതുകത്തോടെയാണ് ആളുകൾ ആ ചിത്രത്തെ നോക്കിയത്. എല്ലാം മറന്ന് ചുംബിക്കുന്ന ദമ്പതികൾക്കു നേരെ നീണ്ടുനിൽക്കുന്ന കൈവിരലുകൾക്കു പിന്നിൽ എന്തെങ്കിലും രസകരമായ കഥയുണ്ടോയെന്നാണ് എല്ലാവർക്കുമറിയേണ്ടത്. മെൽബണിൽ നടന്ന വിവാഹ നിശ്ചയച്ചടങ്ങിലെടുത്ത ചിത്രമാണ് വൈറലായത്.

വിവാഹനിശ്ചയ സമയത്ത് വരൻ പ്രൊപ്പോസ് ചെയ്ത സമയത്ത് മോതിരമിടാൻ വിരലുകൾ നീട്ടിയപ്പോഴാണ് താൻ മാനിക്യൂർ ചെയ്യാൻ മറന്നുവെന്ന് വധു മനസ്സിലാക്കിയത്. മാനിക്യൂർ ചെയ്ത് സുന്ദരമാക്കാത്ത വിരലുകൾ  ഫൊട്ടോയിൽ അഭംഗിയാകുമെന്നു തോന്നിയതുകൊണ്ടാണ് വധു മറ്റൊരു മാർഗ്ഗം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയുടെ വിരലിൽ മോതിരമണിയിക്കാൻ അവൾ വരനോട് ആവശ്യപ്പെട്ടു. അവളുടെ ആവശ്യപ്രകാരം മോതിരം വധുവിന്റെ ബന്ധുവിനെ അണിയിച്ച വരൻ. തന്റെ പ്രണയിക്ക് സ്നേഹചുംബനം നൽകി. 

പ്രണയവും വിവാഹമോതിരവും ഒരേ ചിത്രത്തിൽ വേണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് വധുവും വരനും ചുംബിക്കുന്ന ചിത്രത്തിനൊപ്പം വധുവിന്റെ ബന്ധുവിന്റെ കൈവിരലുകൾ കൂടി ചിത്രത്തിലുൾപ്പെടുത്തിയത്. വരന്റെയും വധുവിന്റെയും ചുംബനം മറയ്ക്കുന്ന രീതിയിലാണ് വധുവിന്റെ സഹോദരിയുടെ കൈവിരലുകളുടെ ചിത്രം പുറത്തുവന്നത്.

എന്നാൽ ചിത്രം പുറത്തു വന്നപ്പോൾ വധുവിനെയും വരനെയുമല്ല ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്. മറിച്ച് ആ കൈവിരലുകളാണ്. ആ സുന്ദരവിരലുകളുടെ ഉടമ ആരാണെന്നാണ് ചിത്രം കണ്ട പലർക്കും അറിയേണ്ടത്.