Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായ മേഗന്റെ ചിത്രം പകർത്തി ഹാരിരാജകുമാരൻ; ഒപ്പം മനോഹരമായ കുറിപ്പും

prince-hary-megan-101

16 ദിവസത്തെ വിനോദയാത്രയ്ക്ക് പുറപ്പെടും മുമ്പേയാണ് ഹാരി രാജകുമാരനും മേഗൻ മാർക്കിളും ആ സന്തോഷവാർത്ത ലോകത്തോട് പങ്കുവച്ചത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണെന്നും കുഞ്ഞതിഥി 2019 ൽ എത്തുമെന്നുമുള്ള വാർത്തയായിരുന്നു അവർ പങ്കുവച്ചത്.

ന്യൂസിലൻഡിൽ വച്ച് ഹാരി രാജകുമാരനെടുത്ത  മേഗന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മരക്കൂട്ടങ്ങൾക്കിടയിൽ വയർ താങ്ങി നിൽക്കുന്ന മേഗന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് തങ്ങളെ ഏറെ പ്രചോദിപ്പിച്ച യാത്രയെക്കുറിച്ച് ഹാരി രാജകുമാരൻ മനോഹരമായ കുറിപ്പ് പങ്കുവച്ചത്.

ദീർഘ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മേയിലാണ് ഹാരി രാജകുമാരനും ഹോളിവുഡ് നടി മേഗൻ മാർക്കിളും വിവാഹിതരായത്. അടുത്തിടെ ഇവരുടെ മറ്റൊരു പ്രണയ ചിത്രവും വൈറലായിരുന്നു. പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ഹാരി രാജകുമാരനെ മഴനനയാതെ കുടക്കീഴിൽ ചേർത്തു നിർത്തുന്ന മേഗൻ മാർക്കിളിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.