Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്കയുടെ ബാച്ചിലർ പാർട്ടി വേറെ ലെവലാണ്

bachelorette-party-01

കല്യാണപ്പെണ്ണാകാൻ ഒരുങ്ങുമ്പോഴും ആരാധകരോട് അകലം പാലിക്കാൻ പ്രിയങ്ക ചോപ്രയ്ക്കാവില്ല. സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചുകൊണ്ടു തന്നെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ചൂടോടെ പ്രേഷകർക്കു മുന്നിൽ എത്തിക്കാൻ പ്രിയങ്ക ശ്രദ്ധിക്കുന്നുണ്ട്. 

വ്യത്യസ്തമായ ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ പ്രിയങ്ക പങ്കുവച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ പ്രിയങ്ക തിരഞ്ഞെടുത്തത് പൈജാമയാണ്.

ബന്ധു പരിനീതി ചോപ്ര ഭാവി നാത്തൂനും നിക്കിന്റെ സഹോദരിയുമായ സോഫി എന്നിവരോടും മറ്റു സുഹൃത്തുക്കളോടുമൊപ്പം പൈജാമയണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചത്. പ്രിയങ്കയും അമേരിക്കൻ ഗായകൻ ജൊനാസുമായുള്ള വിവാഹാഘോഷത്തിനു മുന്നോടിയായി ഒരാഴ്ചത്തെ ആഘോഷത്തിന് ആംസ്റ്റർഡാമിലായിരുന്നു പ്രിയങ്കയും സംഘവും.

കഴിഞ്ഞമാസം ന്യൂയോർക്ക് സിറ്റിയിലെ ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കളുമായി ബ്രൈഡൽ ഷവർ പാർട്ടി നടത്തിയിരുന്നു.