Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹം സഫലമായി: മന്ത്രി സമ്മാനിച്ച ലാപ് ടോപ്പിൽ ഇംഗിഷിൽ പേരെഴുതി കാർത്യായനിയമ്മ

gift-laptop-01

മനസ്സിലെ മൂന്ന് ആഗ്രഹങ്ങളിലൊന്ന് നിറവേറാൻ കാർത്യായനിയമ്മയ്ക്ക് 100 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നില്ല. 97–ാം വയസ്സിൽ ആരെയും അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയ മുത്തശ്ശിയുടെ മനസ്സു നിറയ്ക്കുന്ന സമ്മാനം നൽകിയത് വിദ്യാഭ്യാസ മന്ത്രിയാണ്. സാക്ഷരതാ മിഷൻ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥിനിയെ കാണാൻ മന്ത്രിയെത്തിയത് വിദ്യാർഥിനിയുടെ മനസ്സു നിറയ്ക്കുന്ന സമ്മാനവുമായാണ്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം  തുല്യതാ പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയാണ് 97 വയസ്സുകാരി കാർത്യായനിയമ്മ നാലാംക്ലാസ് പാസായത്. തനിക്കിനി മൂന്നു ആഗ്രഹങ്ങൾ കൂടിയുണ്ടെന്ന് ഈ മുത്തശ്ശി പലവട്ടം പറഞ്ഞിട്ടുണ്ട്. നൂറാം വയസ്സിൽ പത്താംക്ലാസ് പരീക്ഷ പാസാവണം, പിന്നെ ജോലി നേടണം ഒപ്പം കംപ്യൂട്ടറും പഠിക്കണം.– ഇതായിരുന്നു ഈ പഠിപ്പിസ്റ്റ് മുത്തശ്ശിയുടെ സ്വപ്നം.

97–ാം വയസ്സിൽ നാടിന് അഭിമാനിക്കാവുന്ന തരത്തിൽ വിജയം കരസ്ഥമാക്കിയ കാർത്യായനി മുത്തശ്ശിക്ക് നൽകാൻ ലാപ്ടോപ്പുമായാണ് വിദ്യാഭ്യാസമന്ത്രി വീട്ടിലെത്തിയത്. തനിക്ക് ലാപ്ടോപ് സമ്മാനിച്ച മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മുത്തശ്ശി തന്റെ പേര് ഇംഗ്ലിഷിൽ ലാപ്ടോപ്പിൽ ടൈപ് ചെയ്തു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.