Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വാർത്ത ദേഷ്യം പിടിപ്പിച്ചു; പ്രിയങ്കയെ ടാഗ് ചെയ്ത് പരിനീതി പറഞ്ഞത്

priyanka-parineeti-01

ബി ടൗൺ കാത്തുകാത്തിരിക്കുന്ന പ്രിയങ്ക–നിക്ക് വിവാഹമാമാങ്കം അടുത്തെത്തിയ സന്തോഷത്തിൽ ആഹ്ലാദിച്ചിരിക്കുമ്പോഴാണ് ബോളിവുഡ് താരം പരിനീതി ചോപ്രയെ ചൊടിപ്പിച്ച ആ വാർത്തയെത്തിയത്. ഡിസംബർ 2 ന് നടക്കുന്ന പ്രിയങ്ക– നിക്ക് വിവാഹത്തിൽ പരിനീതി പ്രിയങ്കയുടെ ബ്രൈഡ്സ് മെയ്ഡ് ആവില്ല എന്നായിരുന്നു വാർത്ത. പരിനീതിക്കു പകരം പ്രിയങ്കയുടെ ഉറ്റസുഹൃത്തായിരിക്കും ബ്രൈഡ്സ് മെയ്ഡ് ആവുക എന്നും വാർത്തയിലുണ്ടായിരുന്നു.

നന്നായി റിസേർച്ച് ചെയ്ത് വാർത്ത കൊടൂക്കൂ എന്ന് റിപ്പോർട്ടറെ ഉപദേശിച്ചുകൊണ്ടാണ് പ്രിയങ്കയെക്കൂടി ടാഗ് ചെയ്തുകൊണ്ട് പരിനീതി സമൂഹമമാധ്യമങ്ങളിൽ വാർത്ത പങ്കുവച്ചത്. നിക്ക് പ്രൊപ്പോസ് ചെയ്ത കാര്യം പ്രിയങ്ക ആദ്യം പങ്കുവച്ചത് തന്നോടാണെന്ന് അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ പരിനീതി വെളിപ്പെടുത്തിയിരുന്നു.

പ്രിയങ്കയുടെ 36–ാം പിറന്നാൾ ആഘോഷവേളയിലാണ് നിക്ക് പ്രിയങ്കയെ പ്രൊപ്പോസ് ചെയ്തതെന്നും. ജൂലൈയിൽ നടന്ന ലണ്ടൻ ട്രിപ്പിൽ വച്ചാണ് അമേരിക്കൻ ഗായകനായ നിക്ക് പ്രിയങ്കയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും പരിനീതി പറയുന്നു. ''പുലർച്ചെ 3 മണിക്ക് എനിക്ക് പ്രിയങ്കുടെ കോൾ വന്നു. പ്രൊപ്പോസ് ചെയ്തു കൊണ്ട് നിക്ക് അണിയിച്ച മോതിരം അവൾ എനിക്ക് കാണിച്ചു തന്നു. ഈ വാർത്ത എന്നോടാണ് ആദ്യം പറയുന്നതെന്ന് അവർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വന്നു''. പരിനീതി പറയുന്നു. വളരെ വൈകാരികമായ, സന്തോഷകരമായ ഫോൺകോൾ ആയിരുന്നു അത്.

തങ്ങൾ വിവാഹിതരാകാൻ പോകുന്ന കാര്യം ആഗസ്റ്റിലാണ് പ്രിയങ്കയും നിക്കും പരസ്യപ്പെടുത്തിയത്. ഡിസംബർ 2 ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.