Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യ അമ്മയ്ക്കു നൽകിയ സർപ്രൈസ്; മനസ്സു നിറഞ്ഞ് ഐശ്വര്യ

aaradhya-aishwarya-01 ആരാധ്യ, ഐശ്വര്യ

അതിഗംഭീരമായൊരു സർപ്രൈസ് നൽകി അമ്മയെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് കുഞ്ഞ് ആരാധ്യ. മകൾ നൽകിയ സർപ്രൈസിനെക്കുറിച്ചും അതു കണ്ടു തന്റെ മനസ്സു നിറഞ്ഞതിനെക്കുറിച്ചും ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് എന്നു പറഞ്ഞുകൊണ്ടാണ് ആരാധ്യ അമ്മയ്ക്ക് ആ സമ്മാനം നൽകിയത്.

''എന്റെ ലോകം ഇന്നെനിക്കു എനിക്കു തന്ന സർപ്രൈസ്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു ആരാധ്യ. ഏറെ വിലമതിക്കുന്ന സമ്മാനം തന്നതിന് നന്ദി.'' എന്ന കുറിപ്പോടെയാണ് ആരാധ്യ തനിക്കായി നിർമ്മിച്ച കിരീടത്തിന്റെ ചിത്രം ഐശ്വര്യ പങ്കുവച്ചത്.

1994 ലെ മിസ്‌വേൾഡ് കിരീടമുൾപ്പടെ അനവധി സൗന്ദര്യ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ആരാധ്യ സമ്മാനിച്ച കരീടമാണ് ഏറ്റവും വിലപിടിച്ച കിരീടമെന്നാണ് ഐശ്വര്യ പറയുന്നത്. സൗന്ദര്യ മൽസരങ്ങളിൽ സ്വന്തമാക്കുന്ന കിരീടം വരും വർഷങ്ങളിൽ പിൻഗാമികൾക്ക് കൈമാറണം. ഈ സമ്മാനം എന്നും ഐശ്വര്യയ്ക്കൊപ്പമുണ്ടാവുമെന്നും ഐശ്വര്യയുടെ ആരാധകർ പറയുന്നു. കഴിഞ്ഞ ദിവസം ഏഴാം പിറന്നാൾ ആഘോഷിച്ച ആരാധ്യയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവെലിനു മുന്നോടിയായാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ആരാധകർക്കായി ഐശ്വര്യ പങ്കുവയ്ക്കുന്ന മിക്ക ചിത്രങ്ങളിലും മകൾ ആരാധ്യയുമുണ്ടാകും. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ഏകമകളാണ് ആരാധ്യ.

ജീവിതത്തിൽ ഏറെ തിരക്കുള്ള ആളായിരുന്നു താനെന്നും എന്നാൽ മകളുടെ ജനനത്തോടെ തന്റെ മുൻഗണനകൾ മാറിയെന്നും. മകൾക്കാണ് ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും. അവളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തനിക്കു തന്നെ ചെയ്യണമെന്ന് നിർബന്ധമുണ്ടെന്നും ഐശ്വര്യ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മകൾ വന്നതോടു കൂടി മറ്റെല്ലാക്കാര്യങ്ങൾക്കും രണ്ടാംസ്ഥാനമാണുള്ളതെന്നും ഐശ്വര്യ പറയുന്നു.

ഫെന്നീഖാൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുൻ എന്ന ചിത്രത്തിൽ ഐശ്വര്യ അഭിനയിക്കുമെന്നും നായകനായി അഭിഷേക് തന്നെയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.