Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ വിവാഹത്തിൽ തിളങ്ങി ബച്ചൻ കുടുംബത്തിലെ കുഞ്ഞുരാജകുമാരി

bachchan-family-at-isha-ambani-wedding-01 അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ, അമിതാബ് ബച്ചൻ, ജയ ബച്ചൻ ശ്വേതാ ബച്ചൻ, നവ്യ നവേലി

ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹച്ചടങ്ങിൽ താരമായിരിക്കുകയാണ് ബച്ചൻ കുടുംബത്തിലെ കുഞ്ഞു രാജകുമാരി ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേകിനും അമ്മ ഐശ്വര്യയ്ക്കുമൊപ്പം ചിത്രങ്ങൾക്ക് സന്തോഷമായി പോസ് ചെയ്യുന്ന ആരാധ്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഓറഞ്ച്–പിങ്ക് കോംബിനേഷൻ ലെഹങ്കയണിഞ്ഞ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ആരാധ്യയുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത് അമ്മ ഐശ്വര്യ തന്നെയാണ്.

ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കുന്ന കുടുംബ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. ഹൃദയചിഹ്നത്തോടൊപ്പമാണ് ഐശ്വര്യ ഏറ്റവും പ്രിയപ്പെട്ട ചിത്രം ആരാധകർക്കായി പങ്കുവച്ചത്. സബ്യസാചി കളക്ഷനിലെ ചുവന്ന സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് കഴുത്തു മറയ്ക്കുന്ന വലിയ നെക്‌‌ലെയ്സ് ധരിച്ച് പരമ്പരാഗത രീതിയിൽ ഐശ്വര്യയെത്തിയപ്പോൾ കറുത്ത ബന്ദ്ഗാലയും പാന്റുമണിഞ്ഞാണ് അഭിഷേകെത്തിയത്. മൂവരും ചേർന്നുള്ള ചിത്രം അതിസുന്ദരമാണെങ്കിലും കുടുംബചിത്രത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് കണ്ണുകളിൽ കുസൃതി നിറച്ച ആരാധ്യയാണെന്നാണ് ആരാധകരുടെ പക്ഷം. 

അഭിഷേകും ഐശ്വര്യയും ആരാധ്യയും എത്തിയതിനു പിന്നാലെയാണ് അമിതാബ് ബച്ചനും ജയാബച്ചനും ശ്വേതാബച്ചനും നവ്യ നവേലിയും വിവാഹച്ചടങ്ങിനെത്തിയത്.  എന്റേത് (mine) എന്ന അടിക്കുറിപ്പോടെയാണ് വിവാഹച്ചടങ്ങിനെത്തിയ ചിത്രങ്ങൾ ശ്വേതാ ബച്ചൻ പങ്കുവച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ബച്ചൻ കുടുംബത്തെക്കൂടാതെ അമീർഖാൻ ഭാര്യ കിരൺ റാവു, നടി കിയാര അദ്വാനി, ഡിസൈനർ മനിഷ് മൽഹോത്ര, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.