Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാനി വിവാഹത്തിൽ ബച്ചൻകുടുംബം അതിഥികൾക്ക് ഭക്ഷണംവിളമ്പിയതെന്തിന്?: അഭിഷേക് പറയുന്നു

bachchan-family-serve-food-01 Bachchan family Served Food At Isha Ambani's Wedding. Photo Credit: Instagram

ഇഷ അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് വിരാമമായെങ്കിലും വിവാഹച്ചടങ്ങുകളിൽ നടന്ന ചില ചടങ്ങുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുകയാണിപ്പോഴും. അംബാനി കുടുംബത്തോട് ഏറെയടുത്തു നിൽക്കുന്ന ബച്ചൻ കുടുംബത്തിന് സംശയങ്ങൾക്ക് മറുപടി നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അഭിഷേക് ബച്ചന്റെ ആരാധകർ അദ്ദേഹത്തോട് തന്നെ ആ സംശയം ചോദിച്ചത്.

എന്തുകൊണ്ടാണ് ബി ടൗണിലെ വമ്പൻ താരനിരയും ബച്ചൻ കുടുംബത്തിലെ അംഗങ്ങളും അംബാനി കുടുംബത്തിലെ വിവാഹാഘോഷച്ചടങ്ങുകളിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പിയത്. ആരാധകരുടെ ചോദ്യത്തിന് അഭിഷേക് ട്വിറ്ററിലൂടെ മറുപടി നൽകിയതിങ്ങനെ :-

''പരമ്പരാഗതമായി പിന്തുടരുന്ന ഒരു ആചാരത്തിന്റെ ഭാഗമായിരുന്നുവത്. വധുവിന്റെ കുടുംബത്തിലുള്ള ആളുകൾ വരന്റെ കുടുംബത്തിലുള്ളവർക്ക് ഭക്ഷണം വിളമ്പി നൽകണം. സാജൻ ഘോട്ട് എന്നാണ് ആ ആചാരം അറിയപ്പെടുന്നത്. വധുവിന് വേണ്ടപ്പെട്ട ആളുകളാണ് ആ ചടങ്ങ് നിർവഹിക്കേണ്ടത്''.

അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യാ ബച്ചൻ എന്നിവരും ബിടൗണിലെ കിങ് ഖാൻ ഷാരൂഖും, അമീർഖാൻ എന്നിവരുമാണ് അംബാനി കുടുംബത്തിലെ വിവാഹപൂർവ ആഘോഷങ്ങളിൽ അതിഥികൾക്ക് ആഹാരം വിളമ്പിയത്. ദിവസങ്ങൾ നീണ്ടു നിന്ന വിവാഹാഘോഷത്തിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത താരനിര ആട്ടവും പാട്ടവുമായി ആഘോഷങ്ങളുടെ പകിട്ട് കൂട്ടിയിരുന്നു. ഉദയ്പൂരിൽ നടന്ന ഇഷയുടെ സംഗീത് ചടങ്ങിൽ ഭാര്യ ഗൗരിയോടൊപ്പം ഷാരൂഖ് ആടിത്തിമർത്തപ്പോൾ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യ വേദി കീഴടക്കിയിരുന്നു. നവ ദമ്പതികളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും സാന്നിധ്യവും ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.