Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് തീപ്പൊരി അഭിനന്ദനം നൽകി അഭിഷേക് ബച്ചൻ

aishwarya-rai-family-01 ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ആരാധ്യ. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

മുൻ ലോകസുന്ദരി ഐശ്വര്യറായ് ബച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രവും അതിന് ബോളിവുഡ് താരവും ഐശ്വര്യയുടെ ഭർത്താവുമായ അഭിഷേക് ബച്ചൻ നൽകിയ പ്രതികരണവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു യാത്രാമാസികയുടെ കവർ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. മസ്റ്റാർഡ് പാൻറ്സ്യൂട്ടണിഞ്ഞ് തീഷ്ണമായ നോട്ടത്തോടെയിരിക്കുന്ന ചിത്രമാണ് നക്ഷത്രചിഹ്നവും ഹൃദയചിഹ്നവും ക്യാപ്ഷനായി നൽകി ഐശ്വര്യ പങ്കുവച്ചത്.

ജ്വലിച്ചു കത്തുന്ന തീയുടെ ഇമോജിയാണ് ഭാര്യയുടെ ചിത്രത്തിനുതാഴെ അഭിഷേക് നൽകിയത്. അടുത്തിടെ നടന്ന അംബാനിക്കുടുംബത്തിലെ വിവാഹാഘോഷത്തിൽ ഐശ്വര്യയും അഭിഷേകും നൃത്തം ചെയ്ത വിഡിയോയും തരംഗമായിരുന്നു. ബി ടൗണിലെ ഈ താരദമ്പതികൾ എങ്ങനെയാണ് സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിക്കുന്നതെന്ന് അൽപം അസൂയയോടെ ആരാധകർ അന്വേഷിക്കാറുണ്ട്. പല അഭിമുഖങ്ങളിലും അഭിഷേകും ഐശ്വര്യയും തങ്ങൾക്കിടയിലെ ബോണ്ടിനെക്കുറിച്ച് മനസ്സു തുറന്നു സംസാരിക്കുകയും ചെയ്യാറുണ്ട്.

മാധ്യമങ്ങൾക്കു നൽകുന്ന അഭിമുഖത്തിൽ അഭിഷേക് ഐശ്വര്യയെക്കുറിച്ച് പറയുന്നതിങ്ങനെ :-

''ഐശ്വര്യയുടെ പ്രൊഫഷണലിസവും സമർപ്പണവും അതുല്യമാണ്. മകൾ ആരാധ്യ ജനിച്ചതിൽ പിന്നെ അവളുടെ മുൻഗണനകൾ മാറിയിട്ടുണ്ട്. ഒരു ദിവസം പോലും ആരാധ്യയുടെ അടുത്തു നിന്ന് മാറി നിൽക്കാൻ അവൾക്കാകില്ല. എങ്ങനെയാണ് ഐശ്വര്യ ജോലിയും ജീവിതവും ബാലൻസ് ചെയ്യുന്നതെന്നു ചോദിച്ചാൽ അഭിഷേകിന്റെ മറുപടിയിങ്ങനെ :-'' ഐശ്വര്യ ഒരു സൂപ്പർ വുമൺ ആണ്. എല്ലാക്കാര്യങ്ങളും പൂർണ സമർപ്പണത്തോടെയാണവർ ചെയ്യുന്നത്. അവൾ എപ്പോഴും അങ്ങനെയാണ്. എന്റെ കരിയറിന്റെ തുടക്കത്തിൽ ഐശ്വര്യയോടൊപ്പം ജോലിചെയ്തപ്പോഴും, പിന്നീടവൾ എന്റെ ഭാര്യയായപ്പോഴും, എന്റെ പങ്കാളിയായപ്പോഴുമെല്ലാം അതങ്ങനെതന്നെ ആയിരുന്നു. ചെയ്യുന്ന എല്ലാക്കാര്യത്തിലും ഐശ്വര്യ വളരെ ഫോക്കസ്ഡ് ആണ്. അഭിനേത്രി, ഭാര്യ, അമ്മ, മകൾ, മരുമകൾ എന്നിങ്ങനെ എല്ലാ റോളിലും അവൾ നൂറുശതമാനം വിജയമാണ്. അവളിതെങ്ങനെ മാനേജുചെയ്യുന്നുവെന്ന് എനിക്കറിയില്ല''.- അഭിഷേക് പറയുന്നു.

abhishek-comment-01

അഭിമുഖങ്ങളിൽ ഭാര്യയെക്കുറിച്ച് നല്ലതു പറയുക മാത്രമല്ല, ഐശ്വര്യയ്ക്കു ലഭിക്കുന്ന അംഗീകാരങ്ങളിൽ മനസ്സു നിറഞ്ഞ് സന്തോഷിക്കുകയും ആ സന്തോഷത്തെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്യാറുണ്ട് അഭിഷേക്. ഐശ്വര്യയ്ക്ക് മെറിൽ സ്ട്രീപ് അവാർഡ് കിട്ടിയപ്പോൾ ട്വിറ്ററിലൂടെയാണ് അഭിഷേക് ആ സന്തോഷവാർത്ത പങ്കുവച്ചത്.

ഐശ്വര്യയുമായി പ്രണയത്തിലായത് എങ്ങനെ എന്ന ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയിങ്ങനെ :- '' എന്റെ കരിയറിന്റെ തുടക്കത്തിൽ ഐശ്വര്യയുമൊത്ത് അഭിനയിക്കുമ്പോൾ ‍ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു. പിന്നീട് ഓരോ ചിത്രം കഴിയുമ്പോഴും അടുപ്പം കൂടിക്കൂടി വന്നു. സൗഹൃദത്തിനപ്പുറം എന്തോ ഉണ്ടെന്നു തോന്നിയപ്പോഴാണ് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. പിന്നീട് ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ ഞങ്ങൾക്കൊരു സുന്ദരി മകളുണ്ട്, ആരാധ്യ''.

അഭിഷേകുമായുള്ള ആത്മബന്ധത്തെപ്പറ്റി ഐശ്വര്യ പറയുന്നതിങ്ങനെ '' സുഹൃത്ത്, സഹയാത്രികൻ, ഭർത്താവ്, അച്ഛൻ എന്നിങ്ങനെ പല റോളുകളുണ്ടെങ്കിലും ഇതിലെല്ലാമുപരി എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് അഭിഷേക്. സാധാരണക്കാരായ എല്ലാ ദമ്പതികളെയും പോലെ തന്നെയാണ് ഞങ്ങൾ. കുടുംബത്തിലെ രണ്ടാമത്തെ കുട്ടികളായി ജനിച്ചതിനെക്കുറിച്ച് ‍ഞങ്ങൾ തമാശ പറയാറുണ്ട്. മനസ്സിൽ തോന്നുന്നതിനെക്കുറിച്ച് ഞങ്ങൾ തുറന്നു സംസാരിക്കാറുണ്ട്. എന്തുകാര്യമുണ്ടെങ്കിലും അത് ആദ്യം തന്നെ പരസ്പരം പറയാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ഞങ്ങൾ രണ്ടു പേരും നല്ല ശ്രോതാക്കളാണ്. പക്ഷേ വളരെയധികം സംസാരിക്കുന്നവരും.'' ഐശ്വര്യ പറയുന്നു.

എട്ടുവർഷത്തെ ഇടവേളക്കു ശേഷം ഗുലാബ് ജാമുൻ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച് ബിടൗണിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ഐശ്വര്യയും അഭിഷേകും.