sections
MORE

അഭിഷേക് എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ ഹൃതിക് റോഷന്റെ പ്രതികരണമിങ്ങനെ : ഐശ്വര്യ റായ് ബച്ചൻ

abhishek-aiswarya-hrithik-02
SHARE

സുന്ദരമായ ദാമ്പത്യം 12 വർഷം പിന്നിടുമ്പോൾ പ്രണയനിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ബച്ചൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഭിഷേക് പ്രൊപ്പോസ് ചെയ്ത നിമിഷത്തെക്കുറിച്ചും തന്റെ എൻഗേജ്മെന്റ് വാർത്തയറിഞ്ഞപ്പോൾ ആ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിലെ സഹതാരം ഹൃതിക് റോഷൻ പ്രതികരിച്ച രീതിയെക്കുറിച്ചും ഐശ്വര്യ വാചാലയായത്.

വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ അശുതോഷ് ഗൊവാരിക്കർ ചോദിച്ചപ്പോൾ അതേ എന്ന് താൻ ഉത്തരം പറഞ്ഞു. ഈ വാർത്തയറിഞ്ഞ ഹൃതിക് റോഷൻ ആശ്ചര്യത്തോടെ തംസ് അപ് കാട്ടിയെന്നു ഐശ്വര്യ പറയുന്നു. ജോധാ അക്ബർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിഷേക് തന്നെ പ്രൊപ്പോസ് ചെയ്തത് ആ നിമിഷം ഒരു സ്വപ്നം പോലെയാണ് തനിക്ക് തോന്നിയതെന്നും ഐശ്വര്യ പറയുന്നു. സംഭവിക്കുന്നത് യാഥാർഥ്യമാണോ സ്വപ്നമാണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു അപ്പോൾ താനെന്നും ഐശ്വര്യ പറയുന്നു.

"ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി വധുവിന്റെ വേഷത്തിലായിരുന്നു അപ്പോൾ ഞാൻ. അപ്പോൾ ഞാൻ ചിന്തിച്ചത് ദൈവമേ ഇതെന്തൊരു സർ റിയലാണ് എന്നായിരുന്നു." സ്ക്രീനിലും ജീവിതത്തിലും നടക്കുന്നത് ഒരേ കാര്യങ്ങളാണ്. ഇത് വിചിത്രമായി തോന്നുന്നുവെന്നാണ്. ദായ് അക്സർ പ്രേം കി, കുച്ച് ന കഹോ, ഉമ്റജാൻ, ഗുരു, ധൂം 2,രാവൺ എന്നീ ചിത്രങ്ങളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുനിൽ 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിക്കുമെന്നും വാർത്തകളുണ്ട്.

വിവാഹനിശ്ചയത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്. പിന്നീട് മുംബൈയിലെ ജുഹുവിൽ ബച്ചൻ ഹൗസിൽ വച്ച് നടന്ന സ്വകാര്യച്ചടങ്ങിലാണ് ഇവർ വിവാഹിതരായത്. ഇപ്പോൾ ഏഴുവയസ്സുകാരിയായ ആരാധ്യയെന്ന മകൾ ഇവർക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA