sections
MORE

സംശയിച്ചവരുടെ വായടിപ്പിച്ച് നിക്ക്, വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, വികാരാധീനനായി പറഞ്ഞത്

priyanka-chopra-and-nick-jona-25
SHARE

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതു മുതൽ ചില ദോഷൈകദൃക്കുകൾക്ക് മുറുമുറുപ്പു തുടങ്ങിയെന്നാണ് ആരാധകരുടെ പരാതി. തന്നേക്കാൾ 10 വയസ്സ് കുറവുള്ള നിക്കിനെ പ്രിയങ്ക വിവാഹം കഴിച്ചതായിരുന്നു ചിലരുടെ പ്രശ്നം. എന്നാൽ മറ്റുചിലർക്കാകട്ടെ ഈ ബന്ധത്തിന്റെ സ്ഥിരതയിലായിരുന്നു വിശ്വാസമില്ലാതിരുന്നത്. പ്രിയങ്ക ബന്ധങ്ങളിൽ സ്ഥിരത പുലർത്തുന്ന ആളാണെങ്കിലും നിക്കിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കൾ വരെ സംശയം പ്രകടിപ്പിച്ചത്.

എന്നാൽ വിമർശകരുടെ സംശയങ്ങൾക്ക്  കറ തീർത്തൊരു മറുപടി നൽകിയിരിക്കുകയാണ് നിക്ക് ജൊനാസ്. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴാണ് പ്രിയങ്കയെക്കുറിച്ച് വികാരാധീനനായി നിക്ക് സംസാരിച്ചത്. പ്രിയങ്കയുമൊത്ത് പുതിയ ജീവിതം തുടങ്ങിയതിന്റെ എക്സൈറ്റ്മെന്റ് മറച്ചു വയ്ക്കാതെയാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നിക്ക് സംസാരിച്ചത്.

''അത് പെട്ടന്നുണ്ടായതാണ്. എനിക്കറിയാം, ഒരിക്കൽ ഒരുമിച്ചാൽ അത് എന്നെന്നേക്കുമായുള്ളതാണെന്ന്. നല്ല സമയത്തും, മോശം എല്ലാം ഒപ്പമുണ്ടാകണമെന്ന്. അതാണ് പ്രധാനമെന്നും.''- വികാരാധീനനായി ഇത് പറയുമ്പോൾ തന്റെ മുഖം ചുവക്കുന്നുവെന്നും നിക്ക് പറയുന്നു.

മാസങ്ങൾ നീണ്ട ഡേറ്റിങ്ങിനു ശേഷം ലണ്ടനിൽ വച്ചാണ് പ്രിയങ്കയുടെ പിറന്നാൾ ദിനമായ ജൂലൈ 18 ന് നിക്ക് തന്റെ പ്രണയം വെളിപ്പെടുത്തിയത്. പ്രിയങ്കയും സമ്മതം മൂളിയതോടെ അടുത്ത മാസം ദുബായിൽ വച്ച് വിവാഹനിശ്ചയം നടത്തി. പിന്നീട് ഡിസംബർ 1 ന് ഇന്ത്യയിലെ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് പരമ്പരാഗത രീതിയിൽ വിവാഹിതരായി.

വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ വിവാഹജീവിതത്തെക്കുറിച്ചും പുതുവൽസരത്തെക്കുറിച്ചും നിക്ക് പറയുന്നതിങ്ങനെ '' എന്റെ ജീവിതം ഇപ്പോൾ വളരെ നന്നായി പോകുന്നുണ്ട്. നല്ല എക്സൈറ്റഡുമാണ്. ഓരുപാട് നല്ല കാര്യങ്ങൾ ഇനി സംഭവിക്കാനുണ്ട്. ഇതൊരു നല്ല വർഷമായിരിക്കും''. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയിരിക്കുകയാണ് നിക്കും കുടുംബവും.

നിക്കിനോടുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞതിങ്ങനെ :-

''വിവാഹദിനത്തിൽ ഒരു രാജകുമാരിയാകണമെന്നാണ് എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം. എന്നാൽ എനിക്കങ്ങനെ കൃത്യമായ പദ്ധതികളൊന്നുമില്ലായിരുന്നു. രണ്ടു വിവാഹച്ചടങ്ങുകൾ നടത്തണം എന്നത് നിക്കിന്റെ ആഗ്രഹമായിരുന്നു. അതു കേട്ടപ്പോൾ എന്റെ ഹൃദയം കുളിർത്തു. രണ്ടു വിവാഹച്ചടങ്ങുകളും വളരെ പ്രത്യേകതയുള്ള അനുഭവമായിരുന്നു എനിക്ക്''- പ്രിയങ്ക പറയുന്നു.

''ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായി തയാറെടുത്തപ്പോൾ ഞാൻ കുറച്ച് നേർവസ് ആയിരുന്നു. നിക്കിനെ അൾത്താരയിൽ കണ്ടപ്പോഴായിരുന്നു  ഭയം മാറിയത്. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, നെർവസ്, ഭയം അങ്ങനെയെല്ലാ വികാരങ്ങളും അപ്പോൾ മനസ്സിലുണ്ടായിരുന്നു. കർട്ടൻ മാറ്റിയപ്പോഴാണ് അത്തരം ചിന്തകൾക്കൊരു ശമനമുണ്ടായത്. നിക്കിന്റെ മുഖം കണ്ടപ്പോൾ എല്ലാം സെറ്റിൽ ആയതു പോലെ എനിക്കു തോന്നി. എനിക്കറിയാം ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയതെന്ന്''. പ്രിയങ്ക പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA