sections
MORE

23 വർഷം മുമ്പ് വിവാഹമോചിതയായ അമ്മയെ വിവാഹം കഴിപ്പിച്ച് മകൻ

wedding-gift
SHARE

കഷ്ടപ്പെട്ടു പഠിപ്പിച്ച് വലുതാക്കിയ മക്കൾ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ അച്ഛനമ്മമാരെത്തള്ളിപ്പറയുന്ന വാർത്തകൾക്കിടയിലാണ് സ്വന്തം അമ്മയെ വിവാഹം കഴിപ്പിച്ചു കൊണ്ട് ഒരു മകൻ ഹീറോ ആകുന്നത്. പാക്ക് സ്വദേശിയായ യുവാവാണ് നന്മ നിറഞ്ഞ പ്രവർത്തികൊണ്ട് വെർച്വൽ ലോകത്തെ താരമായത്.

സ്വന്തം നിലയിൽ സമ്പാദ്യമൊക്കെയായിത്തുടങ്ങിയപ്പോഴാണ് ആ മകൻ ഒരു തീരുമാനമെടുത്തത്. 23 വർഷമായി ഒറ്റയ്ക്കു കഴിയുന്ന അമ്മയ്ക്ക് ഒരു കൂട്ടുവേണം. അങ്ങനെയാണ് 23 വർഷം മുമ്പ് വിവാഹമോചനം നേടിയ അമ്മയെ വിവാഹം കഴിപ്പിക്കാൻ ആ മകൻ തീരുമാനിച്ചത്. തന്റെ തീരുമാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച യുവാവിന് ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണങ്ങളാണ്.

മുതിർന്നപ്പോൾ, സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയെന്നും അതുകൊണ്ടാണ് അമ്മയെ വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നും. വരുന്ന വെള്ളിയാഴ്ച അമ്മയുടെ വിവാഹമാണെന്നും എല്ലാവരുടെയും അനുഗ്രഹം തന്റെ അമ്മയ്ക്കുണ്ടാകണമെന്നുമാണ് മകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

മകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ നിരവധിയാളുകളാണ് മകന് അഭിനന്ദനവും അമ്മയ്ക്ക് ആശീർവാദവും നേർന്നുകൊണ്ട് മകന്റെ കുറിപ്പ് പങ്കുവയ്ക്കുന്നത്.

മനസ്സിനും കുടുംബത്തിനും ഇണങ്ങിയ പങ്കാളികൾ, ജീവിത വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് ഇതാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, എങ്ങനെ കണ്ടെത്തുമെന്ന് ആശയക്കുഴപ്പം, ആരെ വിശ്വസിക്കുമെന്ന് ആശങ്ക. അവിടെയാണ് ലോകത്തെ ഏറ്റവും മികച്ച വൈവാഹിക വെബ്സൈറ്റായ മലയാള മനോരമ എംഫോർ മാരി നിങ്ങളുടെ കൈ പിടിക്കുന്നത്. നിങ്ങളുടെ സംശയങ്ങളും ആശങ്കകളും ഞങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് പങ്കുവയ്ക്കാൻ എം ഫോർമാരി ദുബായിൽ അവസരം ഒരുക്കുന്നു. മനോരമ മെഗാ എക്സിബിഷൻ 2019 എന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA