sections
MORE

ശരണ്യ മോഹന് പെൺകുഞ്ഞ്; കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് അരവിന്ദ്

Saranya Mohan Blessed With Baby Girl
ശരണ്യ മോഹൻ കുടുംബത്തോടൊപ്പം
SHARE

നടിയും നർത്തകിയുമായ ശരണ്യാമോഹൻ രണ്ടാമതും അമ്മയായി. വീട്ടിലേക്ക് പുതിയ അതിഥിയെത്തിയ സന്തോഷവാർത്ത പങ്കുവച്ചത് ശരണ്യയുടെ ഭർത്താവ് ഡോ.അരവിന്ദ് കൃഷ്ണനാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകൾ ജനിച്ച വിവരം പങ്കുവച്ചത്. മകളുടെ പേര് അന്നപൂർണ എന്നാണെന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞു മാലാഖയുടെ കുഞ്ഞിക്കൈയുടെ ചിത്രം അരവിന്ദ് പങ്കുവച്ചത്.

2015 ലായിരുന്നു ശരണ്യയുടെയും അരവിന്ദ് കൃഷ്ണന്റെയും വിവാഹം. ഇവർക്ക് അനന്ത പത്മനാഭൻ എന്നൊരു മകൻ കൂടിയുണ്ട്. വിവാഹശേഷം അഭിനയ ജീവിതത്തോട് വിടപറഞ്ഞ ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം ശരണ്യയുടെ തടികൂടി എന്നു പറഞ്ഞ് നിരവധി പേർ ബോഡിഷെയിമിങ്ങുമായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ അധിപേക്ഷിക്കുന്നവർക്ക് രൂക്ഷമായ ഭാഷയിൽ ശരണ്യയുടെ ഭർത്താവ് താക്കീത് നൽകുകയും ചെയ്തിരുന്നു.

തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കിയവർക്ക് വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ടായിരുന്നു ശരണ്യ  പിന്നീട് മറുപടി നൽകിയത്. തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഫിറ്റ്നസ് വീണ്ടെടുത്ത ശരണ്യ സൈബർ ആക്രമണം നടത്തിയവരുടെ വായടപ്പിച്ചത്. ആരാധകർക്കായി ഭർത്താവിനൊപ്പമുള്ള ഡബ്സ്മാഷ് വിഡിയോകളും താരം പങ്കുവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA