sections
MORE

വിവാഹ ദിനത്തിൽ ധീരജവാന്മാർക്ക് ദമ്പതികളുടെ ആദരം; പ്ലാക്കാർഡ് വായിച്ചാൽ ചോരതിളയ്ക്കും

Gujarat Couple Takes Out Procession Ahead of Marriage to Pay Tribute to Pulwama Martyrs
സൈനികരുടെ ചിത്രങ്ങളും മൂർച്ചയുള്ള വാക്കുകളുമുള്ള പ്ലക്കാർഡുമായി ദമ്പതികൾ
SHARE

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ജവാന്മാർക്ക് ആദരവർപ്പിച്ചാണ് സൈനികരുടെ ചിത്രങ്ങളും മൂർച്ചയുള്ള വാക്കുകളുമുള്ള പ്ലക്കാർഡുമായി ആ ദമ്പതികൾ പ്രദക്ഷിണം നടത്തിയത്. ആയുധങ്ങളേക്കാൾ മൂർച്ചയുള്ള വാക്കുകളെഴുതിയ പ്ലക്കാർഡ് കൈയിൽ പിടിച്ചുകൊണ്ടാണ് വിവാഹദിനത്തിൽ അവർ ധീരരക്തസാക്ഷികളോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

ഗുജറാത്തിലെ വഡോദരയിൽ ഞായറാഴ്ച നടന്ന വിവാഹവേദിയിലെ കാഴ്ച കണ്ട് അതിഥികളുടെ ചോര തിളച്ചു. '' വെറും 1427 സിംഹക്കുട്ടികൾ മാത്രമേ ഇന്ത്യയിൽ ജീവിച്ചിരിക്കുന്നുള്ളൂവെന്ന് ആരാണ് പറഞ്ഞത്. 13 ലക്ഷം സിംഹങ്ങൾ ആണ് അതിർത്തിയിൽ കാവൽ നിൽക്കുന്നത്'' എന്നെഴുതിയ പ്ലക്കാർഡ് കൈയിലേന്തിയായിരുന്നു ദമ്പതികളുടെ പ്രദക്ഷിണം.

പുൽവാമ ഭീകരാക്രമണത്തിൽ 40 ധീരജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  സിആർപിഎഫ് ജവാന്മാരുടെ ഭൗതിക ശരീരങ്ങവ്‍ ജന്മനാടുകളിലെത്തിച്ചപ്പോൾ ആയിരങ്ങളാണ് അവർക്ക് അന്ത്യോപചാരമർപ്പിക്കാനായി എത്തിയത്. രാജ്യത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കിയും ധീരജവാന്മാരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടിയും ആഘോഷച്ചടങ്ങുകൾ ഒഴിവാക്കി, അതിനായി നീക്കിവച്ച തുക രക്തസാക്ഷികളുടെ കുടുംബങ്ങൾക്കു നൽകാനും പല സുമനസ്സുകളും തയാറാകുന്നുണ്ട്. സൂററ്റിലെ വജ്രവ്യാപാരി ദ്വേശി മനേക് മകളുടെ വിവാഹ ആർഭാടം ഒഴിവാക്കി 11 ലക്ഷം രൂപ ജവാൻമാരുടെ കുടുംബത്തിനു നൽകാൻ തയാറായി. അതിനു പുറകെ 5 ലക്ഷം രൂപകൂടി ഒരു സന്നദ്ധ സംഘടനയ്ക്കും നൽകി.

ബോളിവുഡിൽ നിന്ന് അമിതാബ് ബച്ചൻ ഉൾപ്പടെയുള്ളവർ സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ ജവാന്മാരുടെ കുടുംബങ്ങളിലെ മുഴുവൻ ഉത്തരവാദിത്തവും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും ഉൾപ്പടെയുള്ള കാര്യങ്ങളും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ധീരജവാന്മാരുടെ ത്യാഗത്തിനു പകരമായി എന്തു നൽകിയാലും പകരമാവില്ലെന്ന് തനിക്കറിയാമെന്നും ജവാന്മാരുടെ കുടുംബത്തിലെ കുട്ടികൾക്ക് തന്റെ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകാൻ തയാറാണെന്നും മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA