sections
MORE

'അമ്മ' എന്നു വിളിക്കാൻ ഒരിക്കലും അജയ്‌യുടെ അമ്മ നിർബന്ധിച്ചിട്ടില്ല: കജോൾ

kajol talks about Ajay Devgn and his family
അജയ് ദേവ്ഗൺ, കജോൾ
SHARE

സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും തുറന്നു പറയാൻ കജോൾ പൊതുവെ താൽപ്പര്യപ്പെടാറില്ല. ഭർത്താവിനെക്കുറിച്ചുള്ള ഗോസിപ്പുകളോടും പൊതുവേ താരം പ്രതികരിക്കാറില്ല. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അജയ് ദേവ്ഗണിന്റെ കുടുംബവുമായി പൊരുത്തപ്പെട്ടതിനെക്കുറിച്ചും അജയ്‌യെക്കുറിച്ച് പരക്കുന്ന ഗോസിപ്പുകളെക്കുറിച്ചും കജോൾ മനസ്സു തുറന്നത്.

അജയ്‌യെക്കുറിച്ചുള്ള ഗോസിപ്പുകൾ എന്റെ ചെവിയിലും എത്താറുണ്ട്. അതിനോടൊന്നും ഞാൻ പ്രതികരിക്കാറില്ല. ഞങ്ങൾക്ക് പരസ്പരം നന്നായറിയാം. പരസ്പരം നല്ല വിശ്വാസവുമുണ്ട്. പെട്ടെന്നു വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് മുൻപ് കജോൾ വിശദീകരിച്ചിട്ടുണ്ട്. വിവാഹശേഷം അജയ്‌യുടെ വീട്ടിലെ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ :- 

'ഞാൻ വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നപ്പോൾ ആന്റി (അജയ്‌യുടെ അമ്മ) അവിടെയിരുപ്പുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം നോക്കിച്ചിരിച്ചു. വളരെ അരോചകമായ, നിശ്ശബ്ദമായ ആ കൂടിക്കാഴ്ചക്കൊടുവിൽ നിനക്കെന്തെങ്കിലും വേണോ എന്ന് അജയ്‌യുടെ അമ്മ ചോദിച്ചു. എനിക്കൊരു കോഫി വേണമെന്ന് ഞാൻ പറഞ്ഞു. ആ കുടുംബത്തിലെ ഒരംഗമാണ് ഞാനെന്ന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആറുമാസമെടുത്തു.'

'ആ അപരിചിതത്വത്തിൽ നിന്നു ആ വീട്ടിലെ പ്രിയങ്കരിയായ മരുമകളായി മാറുവാൻ അജയ്‌യുടെ അമ്മ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്മേ എന്ന് വിളിക്കണമെന്ന് ഒരിക്കലും എന്നോട് ആവശ്യപ്പെട്ടില്ല. ഒരിക്കൽ അവരുടെ സുഹൃത്ത് ഇതേപ്പറ്റി ചോദിച്ചപ്പോൾ. അവൾ എന്നാണോ എന്നെ അമ്മ എന്ന് വിളിക്കുന്നത്, ആ വിളി അവളുടെ ഹൃദയത്തിൽ നിന്ന് വരുന്നതയാരിക്കും'. എന്നാണവർ മറുപടി പറഞ്ഞത്.-കജോൾ പറയുന്നു.

സെലിബ്രിറ്റികൾ വിദേശത്തു പോകുമ്പോൾ ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂകളും തിരഞ്ഞിറങ്ങുമ്പോൾ കജോൾ പോവുക മെഡിക്കൽ ഷോപ്പിലേക്കാണെന്നും കുടുംബത്തിന്റെ ആരോഗ്യകാര്യത്തിൽ കജോൾ കർക്കശക്കാരിയാണെന്നും കുടുംബം പറയുന്നു. അജയ്‌യുടെ അച്ഛനമ്മമാരുടെ ആഹാരകാര്യത്തിൽ ശ്രദ്ധിച്ച് അവരോടൊപ്പം സമയം ചിലവഴിച്ച് കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണം ഏറ്റെടുക്കുന്നതാണ് കജോൾ ഏറെയിഷ്ടപ്പെടുന്നത്.

കുടുംബത്തിൽ തനിക്ക് ഏറ്റവും റിലേറ്റ് െചയ്യാൻ കഴിയുന്നത് മകളുമായിട്ടാണെന്നും. അവളുടെ സംസാരവും നടപ്പും പെരുമാറ്റവുമെല്ലാം തന്നെപ്പോലെയാണെങ്കിലും അച്ഛനെപ്പോലെ ശാന്ത സ്വഭാവമാണ് മകൾക്കെന്നും കജോൾ പറയുന്നു.

പൊതുവെ ശാന്തസ്വഭാവക്കാരായ ദേവ്ഗൺ കുടുംബം ബഹളക്കാരിയായ തന്നെ സ്വീകരിച്ചുവെന്നും കജോൾ പറയുന്നു. ദേഷ്യം പോലുള്ള മോശം സ്വഭാവങ്ങളൊക്കെ അമ്മയായ ശേഷമാണ് മാറിയതെന്നും കജോൾ പറയുന്നു.

അജയ്‌യുമായി താരതമ്യം ചെയ്താൽ താൻ ഒരു കർക്കശക്കാരിയായ അമ്മയാണെന്നും കുഞ്ഞുങ്ങൾക്ക് നല്ല സുഹൃത്തായിരിക്കാനും വേണ്ട സമയത്ത് കർക്കശക്കാരിയായ രക്ഷകർത്താവായിരിക്കാനും താൻ ശ്രമിക്കാറുണ്ടെന്നും കജോൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA