ADVERTISEMENT

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിന് മാറ്റുകൂട്ടനാണ്  വിവാഹദിനം വധു ചെറിയൊരു കുറുമ്പു കാട്ടിയത്. പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നാണക്കേടാണ് വരൻ വിവാഹവേദിയിൽ വച്ച് പകരം സമ്മാനിച്ചത്. വരനും വധുവും പരസ്പരം മധുരം പങ്കിടുന്ന ചടങ്ങിനിടെയാണ് വധുവിന്റെ കുറുമ്പ് രസിക്കാതെ വരൻ അവളുടെ മുഖത്തടിച്ചത്.

തന്റെ ഊഴം വന്നപ്പോൾ പാത്രത്തിൽ നിന്ന് മധുരമെടുത്ത് വരൻ വധുവിന്റെ വായിൽ നൽകി. വധുവിന്റെ ഊഴമെത്തിയപ്പോൾ അൽപം കുസൃതിയാകാമെന്നു അവളും കരുതി. മധുരം പ്രതീക്ഷിച്ചു വായ തുറന്നു നിന്ന വരന്റെ വായ്ക്കരികിൽ വരെ മധുരം കൊണ്ടു പോവുകയും പെട്ടന്ന് ചെറുചിരിയോടെ കൈ പിൻവലിക്കുകയും ചെയ്തു. വധുവിന്റെ ഈ തമാശ ഇഷ്ടപ്പെടാതിരുന്ന വരൻ അവളുടെ മുഖത്തടിച്ചു. വരന്റെ തല്ലുകൊണ്ട വധു വിവാഹവേദിയിലെ കസേരയിലേക്ക് വീണു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വരനെ ആരൊക്കെയോ ചേർന്ന് ശാന്തരാക്കൻ ശ്രമിക്കുന്നതും  വധുവിന്റെ  ബന്ധുക്കൾ വരന്റെ പ്രവർത്തിയിൽ പകച്ചു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. വിഡിയോ കണ്ട പലരും വരന്റെ ചെയ്തികളെ വിമർശിക്കുകയാണ്. വിവാഹത്തിനെത്തിയ അതിഥികളുടെയും വധുവിന്റെ ബന്ധുക്കളുടെയും മുന്നിൽ വച്ചു പോലും ഇത്രയും ധാർഷ്ട്യം കാണിക്കുന്ന വരൻ എങ്ങനെയാണ് ജീവിതം കാലം മുഴുവൻ അവളോട് പെരുമാറുകയെന്ന സംശയവും അവർ പങ്കുവയ്ക്കുന്നു.

വധുവിന്റെ കുറുമ്പ് ഇഷ്ടമായില്ലെങ്കിൽപ്പോലും ഒരു പൊതുവേദിയിൽ വച്ച് ഒരു പെൺകുട്ടിയോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അവർ ചോദിക്കുന്നു. ഒരു പക്ഷേ പെൺകുട്ടിക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല എന്ന സംശയവും ചിലർ പങ്കുവയ്ക്കുന്നു. വിവാഹദിനത്തിൽ വധുവിന്റെ മുഖത്ത് സന്തോഷം മാത്രമാണുണ്ടാവേണ്ടതെന്നും എന്നാൽ ഈ വിഡിയോയുടെ തുടക്കം മുതൽ വധുവിന്റെ മുഖത്ത് ഒരു തരത്തിലുള്ള സന്തോഷവും കാണാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും മനുഷത്വത്തിന് ഭാഷവേണ്ടെന്നു പറഞ്ഞുകൊണ്ടാണ് വരന്റെ കാടത്തത്തെ ആളുകൾ വിമർശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com