ADVERTISEMENT

പ്രിയതാരത്തിന്റെ വെളിപ്പെടുത്തൽ തകർന്ന ഹൃദയത്തോടെ കേട്ടിരുന്നതിന്റെ മരവിപ്പ് ഇപ്പോഴും മാറാത്ത ആരാധകർക്കു വേണ്ടിയാണ് ബോളിവുഡ് താരം ഇർഫാൻഖാനും അദ്ദേഹത്തിന്റെ പ്രിയപത്നിയും സന്തോഷവാർത്ത പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പെഴുതിയത്. അർബുദത്തെ തോൽപ്പിച്ച് ജോലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇർഫാൻ ഖാൻ.

ലണ്ടനിലെ ട്രീറ്റ്മെന്റിനു ശേഷം ഇന്ത്യയിക്കു മടങ്ങിയെത്തിയ അദ്ദേഹം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ. അംഗ്രേസി മീഡിയം െന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം അസുഖം ബാധിച്ച സമയത്ത് പ്രാർഥനകളും സ്നേഹവും നൽകി ഒപ്പം നിന്നവർക്ക് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദിയും പറയുന്നുണ്ട്.

കൂടെ നിന്നവർക്ക് ഹൃദയത്തിന്റെ ഭാഷയിലാണ് ഇർഫാന്റെ നല്ലപാതി നന്ദി പറഞ്ഞത്. ജോലിയിലേക്ക് തിരികെ മടങ്ങിയ ഭർത്താവിനെക്കുറിച്ചും മോശം സമയത്ത് ഒപ്പം നിന്നവരെക്കുറിച്ചും അവർ കുറിച്ചതിങ്ങനെ :- 

'' ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നീളംകൂടിയ വർഷം. ഒരിക്കലും വേദനയെയും പ്രതീക്ഷയെയും ഒരേപോലെ അളക്കാനാവില്ലെന്നു പഠിപ്പിച്ച സമയം. ജീവിതത്തിലേക്കും ജോലിയിലേക്കും ‍ഞങ്ങൾ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ. പുതിയ തുടക്കത്തിനായി പ്രാർഥനകളിലൂടെ കൂടെ നിന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അപരിചിതർക്കും നന്ദി. ഇത് അവിശ്വസനായമായിത്തോന്നുന്നു. അപ്രതീക്ഷിതം എന്ന വാക്കിന്റെ അർഥം എനിക്കിപ്പോൾ നന്നായറിയാം. ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാനായി എന്റെ ശ്വാസത്തിനുവേണ്ടി, ഹൃദയമിടിപ്പിനുവേണ്ടി പ്രാർഥിച്ചവരുണ്ട്. പേരെടുത്ത് ഓരോരുത്തരോടും നന്ദി പറയാനാവാത്തതിൽ ഖേദിക്കുന്നു. മാലാഖമാരെപ്പോലെ ജീവിതത്തിൽ വന്ന ഒരുപാടു പേരുണ്ട്. എല്ലാം ശരിയായ ദിവസം ഇപ്പോഴാണ്. ജോലിയിലേക്കു തിരികെപ്പോകാനായതും പാട്ടും നൃത്തവുമൊക്കെയായി ജീവിതം തിരികെപ്പിടിക്കാനായതും ഇപ്പോഴാണ്. എല്ലാവർക്കും നന്ദി നിങ്ങളുടെ പ്രാർഥനകളിൽ വിശ്വസിക്കുന്നു''.

ഹിന്ദി മീഡിയത്തിന്റെ സംവിധായകനും വളരെ സന്തോഷത്തോടെയാണ് ഇർഫാന്റെ തിരിച്ചുവരവിനെ സ്വീകരിച്ചിരിക്കുന്നത്. ഇർഫാന്റെ ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ സെറ്റിലുണ്ടായിരുന്നവരെല്ലാം വൈകാരികമായാണ് പ്രതികരിച്ചതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com