sections
MORE

പബ്ലിസിറ്റി വേണ്ട, കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടില്ല: ഹാരി, മേഗൻ

The Duke and Duchess of Sussex
പ്രിൻസ് ഹാരി, മേഗൻ മാർക്കിൾ
SHARE

രാജകുടുംബത്തിലേക്ക് കുഞ്ഞു രാജകുമാരനോ രാജകുമാരിയോ പിറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കയേണ് ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും പുതിയ തീരുമാനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. കുഞ്ഞിന്റെ ജനനം തീർത്തും സ്വകാര്യമാക്കാൻ വേണ്ടിയുള്ള നിർദേശങ്ങൾ ഇരുവരും ചേർന്ന് നൽകിക്കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

സ്വകാര്യത ഉറപ്പാക്കാനായി പ്രസവം ആശുപത്രിയിൽ വേണ്ട എന്ന തീരുമാനവും മേഗൻമാർക്കിൾ വ്യക്തമാക്കിയെന്നും പ്രസവം വീട്ടിൽത്തന്നെയാക്കണമെന്നാണ് മേഗന് താൽപര്യമെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. വില്യം– കേറ്റ് ദമ്പതികളുടെ കുഞ്ഞുങ്ങൾക്കു ലഭിച്ച താരപരിവേഷവും മാധ്യമ ശ്രദ്ധയും ജനിക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞിന് വേണ്ടെന്നും പബ്ലിസിറ്റിയേക്കാൾ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് സക്സസിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി–മേഗൻ ദമ്പതികൾ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

വില്യം–കേറ്റ് ദമ്പതികളുടെ മൂന്നു കുട്ടികളുടെ ജനനസമയത്തും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയിലെ സ്വകാര്യ മെറ്റേണിറ്റി യൂണിറ്റിനു മുന്നിൽ മാധ്യമങ്ങളുടെ വൻപട തന്നെ തടിച്ചു കൂടിയിരുന്നു. കുഞ്ഞുങ്ങൾ ജനിച്ച് ദിവസങ്ങൾക്കകം വില്യം–കേറ്റ് ദമ്പതികൾ കുഞ്ഞുങ്ങൾക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. 2013 ൽ പ്രിൻസ് ജോർജ്ജ് പിറന്നപ്പോഴും, 2015 ൽ പ്രിൻസസ് ഷാർലെറ്റ് പിറന്നപ്പോഴും കഴിഞ്ഞ വർഷം പ്രിൻസ് ലൂയിസ് പിറന്നപ്പോഴും ഇത് ആവർത്തിച്ചിരുന്നു.

prince-william-prince-harry-03
പ്രിൻസ് ഹാരി, മേഗൻ മാർക്കിൾ, പ്രിൻസ് വില്യം, കേറ്റ് മിഡിൽടൺ

വളരെ കൗതുകത്തോടെയാണ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകത്തിനു പരിചയപ്പെടുത്തുന്ന അത്തരം ഒരു  പരമ്പരാഗതമായ ഫൊട്ടോസെഷനുവേണ്ടി ആളുകൾ കാത്തിരിക്കുന്നത്. വില്യം രാജകുമാരനും അദ്ദേഹത്തന്റെ മൂത്ത മകൻ ജോർജ്ജ് രാജകുമാരനുമാണ് ഇനി നേരിട്ട് അധികാരത്തിൽ വരേണ്ടവർ. ഹാരി രാജകുമാരനോ അദ്ദേഹത്തിന് പിറക്കാൻ പോകുന്ന കുഞ്ഞു രാജകുമാരനോ കുമാരിക്കോ രാജ്യഭരണത്തിൽ നേരിട്ട് അവകാശമില്ല. സഹോദരൻ വില്യമിന്റെ പാത പിന്തുടരാൻ വിമുഖത കാട്ടുന്ന ഹാരി രാജകുമാരൻ പിന്തുടരുന്നത് ബന്ധു സാറ റ്റിൻഡലിന്റെ വഴിയാണ്. രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നപ്പോൾ അവർ അത് വിളംബരം ചെയ്തില്ല.

സക്സസ് ഡച്ചസ് കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കുമെങ്കിലും ആശുപത്രിയിൽ എപ്പോൾ പ്രവേശിപ്പിച്ചു എന്നതിനെക്കുറിച്ചൊന്നും കൊട്ടാരം അധികൃതർ ഔദ്യോഗികമായി അറിയിക്കില്ല. കുഞ്ഞ് ജനിച്ച് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാനുള്ള അവസരം കൊടുത്തതിനു ശേഷം മാത്രമേ ബക്കിങ്ഹാം പാലസ് ഇക്കാര്യം ഔദ്യോഗികമായി അനൗൺസ് ചെയ്യൂ. ആദ്യമായി അച്ഛനമ്മമാരാവുന്നതിന്റെ സന്തോഷം പങ്കിട്ടതിനു ശേഷം മാത്രം രണ്ടു ദിവസത്തിനു ശേഷമെടുക്കുന്ന ചിത്രങ്ങളാണ് കൊട്ടാരം അധികൃതർ ഔദ്യോഗികമായി പുറത്തു വിടുന്നത്.

prince-william-prince-harry-with-family-04
പ്രിൻസ് ഹാരി, മേഗൻ മാർക്കിൾ, കേറ്റ് മിഡിൽടൺ, പ്രിൻസ് വില്യം

കുഞ്ഞുങ്ങൾക്ക് വേഗം തന്നെ പേരിടും. പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ഡയാന എന്ന പേരാണ് ആദ്യം നിർദേശിക്കപ്പെടുക, പിന്നാലെ വിക്ടോറിയ ആലീസ് എന്ന പേരുകളും നിർദേശിക്കപ്പെടും. ആൺ‌കുട്ടിയാണ് ജനിക്കുന്നതെങ്കിൽ ഫിലിപ്, ആൽബർട്ട് എന്നീ പേരുകളാണ് നിർദേശിക്കപ്പെടുക. 

പിറക്കാൻ പോകുന്ന  കുഞ്ഞിനോടുള്ള കരുതൽ പ്രകടിപ്പിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഇപ്പോൾ സ്വകാര്യതയ്ക്കാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്നും അതുകൊണ്ടാണ് പുതിയ കോട്ടേജിലേക്ക് ഇരുവരും  താമസം പോലും മാറ്റിയെന്നുമാണ് കൊട്ടാരത്തിൽ നിന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കുടുംബത്തിലെ കുഞ്ഞതിഥിയുമായി പൊരുത്തപ്പെടുന്നതു വരെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യമായി വയ്ക്കാനാണ് ഇരുവരുടെയും തീരുമാനം.

prince-william-prince-harry-with-family-02
മേഗൻ മാർക്കിൾ, പ്രിൻസ് ഹാരി, പ്രിൻസ് വില്യം, കേറ്റ് മിഡിൽ ടൺ

എന്നാൽ മേഗന്റെ തീരുമാനത്തെ ആശങ്കയോടെയാണ് ആളുകൾ കാണുന്നത്. ആദ്യത്തെ പ്രസവം നോർമൽ ആയ ആളുകൾ മാത്രം രണ്ടാമത്തെ പ്രസവം വീടുകളിൽ ആക്കാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും. എന്നാൽ മേഗന്റെ ആദ്യത്തെ പ്രസവം ആണിതെന്നും അതിനാൽത്തന്നെ അത് ആശുപത്രിയിലാക്കുന്നതല്ലേ നല്ലതെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA