ADVERTISEMENT

ആരാധകരുടെ പ്രാർഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് ഒടുവിൽ അത് സംഭവിച്ചു. ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും ബ്രാഡ്പിറ്റും നിയമപരമായി വിവാഹമോചനം നേടി. വിവാഹമോചന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് തന്റെ പേരിൽ നിന്നും ആഞ്ചലീന ബ്രാഡ്പിറ്റിനെ അടർത്തി മാറ്റിയെന്ന വാർത്തയുമെത്തുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014 ൽ ആണ് ഇരുവരും വിവാഹതിതരായത്. എന്നാൽ പലകാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് രണ്ടു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞു. മഡോക്സ്, പാക്സ്, സഹാറ,ഷിലൊ, ഇരട്ടക്കുട്ടികളായ നോസ് വിവിയെന്ന എന്നിങ്ങനെ ആറുകുട്ടികളാണ് ഇവർക്കുള്ളത്. 

ഭർത്താവുമായി വേർപിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ തനിക്കു വിട്ടുകിട്ടണമെന്ന് ആഞ്ചലീന ആവശ്യപ്പെട്ടിരുന്നു. 2018ഓടെ ഇരുവരും കുഞ്ഞുങ്ങളെ താൽക്കാലികമായി ഒപ്പം നിർത്താനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. നിയമപരമായി വേർപിരിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ നല്ലഭാവിയ്ക്കായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അവർ വ്യക്തമാക്കി. സ്വത്തുക്കൾ തുല്യമായി ഭാഗം വെയ്ക്കുന്നതിനുള്ള നിയമനടപടികളും അവർ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com