ADVERTISEMENT

രാഷ്ട്രീയത്തിൽ തീ പാറുന്ന പോരാട്ടത്തിനായി അമ്മയിറങ്ങിയപ്പോൾ മകൻ വെറുതെയിരിക്കുകയല്ലെന്നാണ് സ്മൃതി ഇറാനി പറയുന്നത്. അസ്സൽ ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് മകൻ മറ്റൊരു യുദ്ധത്തിനുള്ള തയാറെടുപ്പിലാണെന്ന് ആ അമ്മ ലോകത്തെ അറിയിച്ചത്.

രസകരമായ ചിത്രങ്ങൾ കൊണ്ടും അടിക്കുറിപ്പുകൾ കൊണ്ടും കുറിക്കു കൊള്ളുന്ന പ്രതികരണങ്ങള്‍ കൊണ്ടും ആളുകളുടെ മനം കവരുന്ന സ്മൃതി ഇറാനി ഇക്കുറിയും പതിവുതെറ്റിച്ചില്ല. അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മൽസരിക്കാൻ താൻ തയാറെടുക്കുമ്പോൾ മകൻ വേൾഡ് ചാംപ്യൻഷിപ്പിൽ മൽസരിക്കാൻ തയാറെടുക്കുകയാണെന്നാണ് അവർ പറയുന്നത്.

മാർഷ്യൽ ആർട്സ് വേൾഡ് ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നതിനുവേണ്ടിയുള്ള പരിശീലനത്തിൽ മകൻ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സ്മൃതി പങ്കുവച്ചത്. 17 വയസ്സുകാരനായ സോർ ഇറാനി എതിരാളിയെ ശക്തമായി നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് സ്മൃതി പങ്കുവച്ചത്. അഭിമാനത്തോടെയാണ് മകന്റെ മാർഷ്യൽ ആർട്സ് പരിശീലന രംഗങ്ങൾ സ്മൃതി ഇറാനി പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com