ADVERTISEMENT

മനുഷ്യനിവിടെ 'തീ തിന്നാ' ജീവിക്കുന്നത് അപ്പോഴാ അവന്റെയൊരു തമാശ. കുടുംബത്തിലെ തനി മൂത്തവരുടെ വായിൽ നിന്ന് ഇത്തരം വർത്തമാനങ്ങൾ കേട്ടുവളർന്നവർക്ക് മുന്നിലേക്കാണ് ആ വിഡിയോയെത്തുന്നത്.

വളരെ കൂളായിരുന്ന് പാത്രത്തിലെ തീയുരുളകൾ ഓരോന്നായെടുത്തു വായിലിടുന്ന വീട്ടമ്മയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഉള്ളിൽ ഭയങ്കര സമ്മർദമോ ആശങ്കയോ ആധിയോ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാന്‍ സാധാരണക്കാർ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് തീ തിന്നുക എന്നത്.

എന്നാൽ 'തീ തിന്നുന്ന'തിനെ 'വാക്യത്തിൽ പ്രയോഗിക്കാതെ' ഒറിജിനലായി തീ കോരി വായിലിട്ടുകൊണ്ടാണ് ഇവിടെയൊരു വീട്ടമ്മ താരമായത്. അമ്പരപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് രസകരമായ ഒരു അടിക്കുറിപ്പുകൊണ്ടു കൂടിയാണ്.  ‘നേരമേറെ വൈകിയും ഭർത്താവിനെ കാണാതെ കുടുംബത്ത് "തീ" തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ തരംഗമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com