ADVERTISEMENT

രസികൻ പോസ്റ്റുകളുമായി ആളുകളെ കൈയിലെടുക്കാറുണ്ട് വ്യവസായ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഇപ്പോൾ ചർച്ചയാകുന്നത് അദ്ദേഹം പങ്കുവച്ച കുടുംബകാര്യത്തെക്കുറിച്ചുള്ള പോസ്റ്റാണ്. ഇക്കുറി അദ്ദേഹത്തിന്റെ പോസ്റ്റിനേക്കാൾ ചർച്ചയായത് ആ പോസ്റ്റിന് അദ്ദേഹത്തിന്റെ ഭാര്യ നൽകിയ മറുപടിയാണ്.

n

62 വർഷം മൂകനും ബധിരനുമായി അഭിനയിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള വാർത്ത വന്ന പേപ്പർ കട്ടിങ് പങ്കുവച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഭാര്യയെ കളിയാക്കാനായി ഒരു കുറിപ്പെഴുതിയത്. ഭാര്യയുടെ സംസാരം കേൾക്കാതിരിക്കാനാണ് അയാൾ അത്രയും വർഷം ബധിരനും മൂകനുമായി അഭിനയിച്ചതെന്നും ആ വാർത്ത വായിച്ച് അ‍ഞ്ചു മിനിറ്റോളം താൻ നിർത്താതെ ചിരിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷം ഭാര്യയെ ഉന്നം വച്ച് ഒരു ചോദ്യമെറിയാനും അദ്ദേഹം മടിച്ചില്ല.

'ഇതുപോലെ ഞാനും നിന്നെ വിഡ്ഢിയാക്കിയിരുന്നെങ്കിലോ' എന്നുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് സെൽഫോണിൽ സംസാരിക്കാതെ ഒരഞ്ചു മിനിറ്റ് പൂർത്തിയാക്കാൻ കഴിയുമോ എന്നായിരുന്നു ഭാര്യയുടെ മറുചോദ്യം. മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ് ബുദ്ധിപരമായി അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com