ADVERTISEMENT

വിഡിയോ ഗെയിം ഭ്രാന്തന്മാരായ കുട്ടികളെ പലരും കണ്ടിട്ടുണ്ട്. എന്നാൽ വിവാഹദിനത്തിൽപ്പോലും കുട്ടിക്കളി മാറാതെ വിവാഹവേദിയിലിരുന്നു ഗെയിം കളിക്കുന്ന ഒരു വരനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കൊറിയന്‍ നിര്‍മിത ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയാണ് വരൻ വിവാഹപ്പന്തലിലിരുന്ന് കളിച്ചത്. വിവാഹവേദിയിൽപ്പോലും തന്നെ ശ്രദ്ധിക്കാതെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന വരനെ അവിശ്വസനീയതയോടെ അന്തംവിട്ട് നോക്കുന്ന വധുവിനെയും ദൃശ്യങ്ങളിൽ കാണാം. ഏറെ വിചിത്രമായ മറ്റൊരു കാര്യം കൂടി ഇതിനിടയിൽ സംഭവിച്ചു. വിവാഹസമ്മാനവുമായി അതിഥി അരികിലെത്തിയപ്പോൾ സമ്മാനം പോലും തട്ടിക്കളഞ്ഞുകൊണ്ടാണ് വരൻ ഗെയിം തുടർന്നത്. സമ്മാനപ്പൊതി ഗെയിംകാഴ്ചയെ മറച്ച ദേഷ്യത്തിലാണ് വരൻ അതിഥിയോടു പോലും അപമര്യാദയായി പെരുമാറിയത്. വരന്റെ വിചിത്രമായ പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാടെ വിഷണ്ണയായിരിക്കുന്ന വധുവിലാണ് വിഡിയോ അവസാനിക്കുന്നത്.

പബ്ജി എന്ന ഗെയിം പല സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തെ മോശമായി ബാധിച്ച സാഹചര്യത്തിലാണ്  പല സംസ്ഥാനങ്ങളിലും അത് നിരോധിച്ചത്. കുട്ടികൾ മാത്രമല്ല ചെറുപ്പക്കാരും ഈ ഗെയിമിന് അടിമകളാണ്. ലഹരി വസ്തുക്കളേക്കാൾ ദൂഷ്യഫലങ്ങളാണ് ഇത്തരം ഗെയിമുകൾ സൃഷ്ടിക്കുകയെന്നാണ് ആരോഗ്യ വിദ്ഗ്ധർ പറയുന്നത്. ഒരു നിമിഷം പോലും ഫോണിൽ നിന്ന് കണ്ണെടുക്കാനാകാത്ത വിധത്തിൽ കുട്ടികളും യുവാക്കളും ഇതിന് അടിപ്പെട്ടു പോകുന്നുണ്ടെന്നും. ശാരീരിക–മാനസിക നിലകളെ തകർക്കുന്ന ഇത്തരം ഗെയിമുകൾ നിരോധിക്കപ്പെടേണ്ടതു തന്നെയാണെന്നും അവർ പറയുന്നു.

എന്നാൽ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ വിഡിയോ ഒരു നാടകത്തിന്റെ ഭാഗമാണെന്നും അഭിപ്രായപ്പെടുന്നവർ കുറവല്ല. ടിക്ടോക് വിഡിയോയ്ക്കു വേണ്ടി സൃഷ്ടിച്ചെടുത്തതാണ് ഈ നാടകമെന്നും ചിലർ വാദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com