ADVERTISEMENT

വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുന്നവരാണ് ഒട്ടുമിക്ക അഭിനേത്രികളും. പക്ഷേ വിവാഹശേഷം അഭിനയമെന്ന കരിയറിൽ പച്ചപിടിച്ചതിനെക്കുറിച്ചാണ്  ബോളിവുഡ് സീരിയൽതാരമായ ശുഭാംഗി അത്രേ പറയുന്നത്. 2000 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. അന്ന് അവർക്ക് 19 വയസ്സ് മാത്രമാണ് പ്രായം.

വിവാഹത്തോടെ ഭാര്യയുടെ കരിയർ സ്വപ്നങ്ങൾ അവസാനിച്ചു പോകരുതെന്ന നിർബന്ധം ശുഭാംഗിയുടെ ഭർത്താവ് പീയുഷിനുണ്ടായിരുന്നു. തന്റെ പാഷന് ചിറകുകൾ നൽകിയത് ഭർത്താവാണെന്ന് താരം തുറന്നു സമ്മതിക്കുന്നുമുണ്ട്. വിവാഹത്തിനു ശേഷമാണ് തന്റെ കരിയറിലെ നല്ലകാലം തുടങ്ങിയതെന്നാണ് ശുഭാംഗി പറയുന്നത്.

കരിയർ തുടർന്നുകൊണ്ടു പോകാൻ ഭർത്താവ് നൽകിയ പിന്തുണയെക്കുറിച്ച് ശുഭാംഗി പറയുന്നതിങ്ങനെ :-

'' ഇൻഡസ്ട്രിയിൽ പിച്ചവച്ചു തുടങ്ങിയ സമയത്ത് ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. എനിക്ക് പിന്തുണ നൽകാൻ ഭർത്താവ് ഒപ്പമുണ്ടായിരുന്നു. അപ്പോൾ ഞാനൊരു ഭാര്യ മാത്രമായിരുന്നില്ല രണ്ടു വയസ്സുകാരിയുടെ അമ്മ കൂടിയായിരുന്നു. പിഞ്ചു കുഞ്ഞിനെ വീട്ടിലിരുത്തി എങ്ങനെ ജോലിക്കുപോകും എന്ന എന്റെ സങ്കടത്തെ അലിയിച്ചു കളഞ്ഞത് എന്റെ ഭർത്താവായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഒരുപാടു കയറ്റങ്ങളും ഇറക്കങ്ങളും ഒരുപോലെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും എനിക്ക് ശക്തി തന്നത് കുടുംബമായിരുന്നു.– ശുഭാംഗി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com