sections
MORE

പബ്ജി കളിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ല; വിവാഹമോചനത്തിനൊരുങ്ങി യുവതി

Man stops wife from playing PUBG. She files for divorce
പ്രതീകാത്മക ചിത്രം
SHARE

വിഡിയോ ഗെയിമുകളോടുള്ള സ്നേഹം മൂത്ത് ഭർത്താവിനെ ഒഴിവാക്കാൻ ശ്രമിക്കുന്ന യുവതിയുടെ പരാതി കണ്ട് അമ്പരന്നിരിക്കുകയാണ് അജ്മൻ പൊലീസ്. തനിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന വിനോദ ഉപാധികൾ ആസ്വദിക്കുന്നതിൽ നിന്ന് തന്റെ ഭർത്താവ് തന്നെ വിലക്കുന്നുവെന്നും തനിക്ക് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് തങ്ങൾക്കു ലഭിക്കുന്ന വിചിത്രമായൃ കേസുകളിലൊന്നാണിതെന്നാണ് ക്യാപ്റ്റൻ അൽ ഹൊസാനി പറയുന്നത്. ഭർത്താവുമായി കലഹിച്ച ശേഷമാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി എമിറാത്തി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഗെയിം കളിക്കുന്നതിന് യുവതി നൽകിയ ന്യായീകരണമിങ്ങനെ:-

''അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഗെയിം കളിക്കുന്നത്. അപരിചിതർക്ക് എന്നെ കാണാൻ സാധിക്കുന്ന തരത്തിലുള്ള ചാറ്റ് ഓപ്ഷനുകൾ ഞാൻ ആക്റ്റിവേറ്റ് ചെയ്തിട്ടില്ല''.

എന്നാൽ സംഭവത്തെപ്പറ്റി ഭർത്താവിന്റെ വിശദീകരണമിങ്ങനെ :-

''ഇങ്ങനെ പോയാൽ അവൾ ഈ ഗെയിമിന് അഡിക്റ്റ് ആയിപ്പോകുകയും ഒരു ഭാര്യയുടെ കടമ മറന്നു പോകുകയും ചെയ്യും. ഭാര്യയുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടിയല്ല വിഡിയോ ഗെയിം കളിക്കുന്നതിൽ നിന്ന് അവളെ തടയുന്നതെന്നും മറിച്ച് കുടുംബം ഒന്നിച്ചുകൊണ്ടുപോകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ഞാനിത് ചെയ്യുന്നത്''.

ഈ വിഷയത്തിൽ ഇങ്ങനെയൊരു വഴിത്തിരിവുണ്ടാകുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും. ഭാര്യ വിവാഹമോചനത്തിന് ശ്രമിക്കുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നുമാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA