ADVERTISEMENT
bijma-danesh-02
ധനേഷ് ഫെയ്സ്ബുക്കിൽ‌ പങ്കുവച്ച കുറിപ്പ്

നിറചിരിയും ആത്മവിശ്വാസവും കൈമുതലാക്കി അർബുദത്തോട് പോരാടുന്ന ഒരു പെൺകുട്ടിയുടെയും ചങ്കുറപ്പോടെ അവളെ ചേർത്തു പിടിക്കുന്ന ഭർത്താവിന്റെയും ജീവിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത്. പെൺകുട്ടിയുടെ പേര് ബിജ്മ. കോഴിക്കോട് സ്വദേശിയായ ധനേഷ് മുകുന്ദന്റെ ഭാര്യ. തന്റെ ഭാര്യയും തന്റെ മൂന്നുവയസ്സുകാരനായ മകന്റെ അമ്മയുമായ ബിജ്മയെക്കുറിച്ച് ധനേഷ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇവരുടെ കഥ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

''എന്റെ പത്നി.. ഇന്ന് കീമോയുമായി യുദ്ധം തുടങ്ങി.. തേരോടിക്കാൻ ഞാൻ ഉള്ളപ്പോൾ വിജയം നമുക്കുതന്നെ..  എല്ലാവരും പ്രാർത്ഥിക്കണം'' എന്നായിരുന്നു ധനേഷിന്റെ കുറിപ്പ്. വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ നടത്തിയ വിശദമായ പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചതെന്നും രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസവും മികച്ച ചികിൽസയും ലഭ്യമായാൽ രോഗത്തെ ഒരുമിച്ച് നിന്ന് നേരിടാനുള്ള ചങ്കുറപ്പുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധനേഷ് പറയുന്നു. ധനേഷ് പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് ബിജ്മയുടെ സുഹൃത്തുക്കളും പരിചയക്കാരും ബിജ്മയുടെ പോരാട്ട കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ബിജ്മയുടെ സുഹൃത്ത് പങ്കുവച്ച കുറിപ്പിങ്ങനെ :- 

''ഇത് ബിജ്‌മ.. ഞങ്ങളുടെ എല്ലാം കൂട്ടുകാരിയാണ്.കോഴിക്കോട്ടുകാരിയാണ്. ഒരുപക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ഒക്കെ സുഹൃത്ത് ആയിരിക്കും. വിവാഹം കഴിഞ്ഞ് ഒരു കൊച്ചു കുട്ടിയുണ്ട്.. 22 വയസുള്ള ഈ കൂട്ടുകാരി ഇന്ന് കാൻസറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ്.. Ewing's sarcoma എന്നാണ് രോഗത്തിന്റെ പേര്.

ഒരു സാധാരണ കുടുംബം ആണ്. കോഴിക്കോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ. ആദ്യ കീമോ രണ്ടു ദിവസം മുൻപ് കഴിഞ്ഞു. 8 ലക്ഷത്തോളം രൂപ ഇപ്പോൾ ചികിത്സാ ആവശ്യത്തിന് വേണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് അത് വലിയ ഒരു തുക തന്നെയാണ്.

ഈ കൂട്ടുകാരിയുടെ അക്കൗണ്ട് നമ്പറും ഭർത്താവിന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നുണ്ട്... നിങ്ങളാൽ കഴിയുന്ന സഹായം... അത് വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് അവൾക്കു വേണ്ടി നമുക്ക് ചെയ്യാം.. ഒപ്പം ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യാം..

നമ്മുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ബിജ്‌മ കാൻസറിനോട് പോരാടി വിജയിക്കും...

Account details :

1) Ac no : 6121593125

Ifsc : IDIB000K008

Branch : Kallai road (358)

Name : P Bijma

2) Ac no : 20376960951

IFSC : SBIN0007941

Name :Dhanesh (Bijma's husband )

Branch : east hill branch

Contact no : 9544830143

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com