ADVERTISEMENT

നാട്ടിലിരുന്ന് വിദേശത്തു ജീവിക്കുന്ന മക്കളെ നിയന്ത്രിക്കുന്നവരാണ് ഇന്ത്യൻ മാതാപിതാക്കളെന്നൊരു തമാശ വിദേശീയർക്കിടയിലുണ്ട് എന്ന് അൽപ്പം ചമ്മലോടെ പറയാറുണ്ട് പ്രവാസികൾ. ചിലപ്പോഴൊക്കെ സ്വാതന്ത്ര്യങ്ങളിലുള്ള കടന്നുകയറ്റമായി തോന്നിയാലും അച്ഛനമ്മമാരുടെ ഇടപെടലുകളെ രഹസ്യമായി ആരാധിക്കുന്നവരാണ് പല മക്കളും. അതുകൊണ്ടു തന്നെയാണ് അമ്മയെക്കുറിച്ച് ഒരു മകൾ പങ്കുവച്ച പോസ്റ്റ് കയറിയങ്ങ് വൈറലായതും.

ദുഖം കടിച്ചമർത്തുന്ന, കരയുന്ന, വായ മൂടിക്കെട്ടിയ സ്മൈലികൾക്കൊപ്പമാണ് ഇന്ത്യൻ– കനേഡിയൻ യുവതി അമ്മ സ്നേഹം തുറന്നു കാട്ടുന്ന ഒരു ചിത്രം ട്വീറ്റ് ചെയ്തത്. അവർ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ അത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. ഇന്ത്യയിലേക്കു തിരിച്ചു പോകും മുൻപ് അമ്മ തന്റെ വീടൊരുക്കിയതിനെക്കുറിച്ചും നിത്യജീവിതത്തിൽ ആവശ്യമായ ഓരോ സാധനങ്ങളും എവിടെയൊക്കെയാണിരിക്കുന്നത് എന്നതിനെപ്പറ്റി അമ്മ സ്വന്തം കൈപ്പടയിലെഴുതിയ നീണ്ടയൊരു ലിസ്റ്റിനെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ആ മകൾ ട്വീറ്റ് ചെയ്തത്.

അമ്മ തയാറാക്കിയ ലിസ്റ്റിന്റെ ചിത്രമുൾപ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു ആ മകൾ ട്വീറ്റ് ചെയ്തത്. ശ്രുതി നായിക് എന്ന യുവതി പങ്കുവച്ച ട്വീറ്റ് ഇങ്ങനെ :-

''അമ്മ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചു പോയി. പോകുന്നതിനു മുൻപ് അമ്മ എനിക്കായി ഫ്രിഡ്ജിൽ വച്ചിട്ടു പോയതാണ് ഇത്''. എന്നു പറഞ്ഞുകൊണ്ടാണ് അമ്മ ഒരുക്കിയ ലിസ്റ്റ് അവർ പങ്കുവച്ചത്. പോസ്റ്റ് കണ്ടവരൊക്കെ വളരെ വൈകാരികമായാണ് അതിനോട് പ്രതികരിച്ചത്.

ഈ 'ഫ്രി‍ഡ്ജ് നോട്ടുകൾ' ജോലിക്കാരായ അമ്മമാരുടെ വീക്നെസ് ആണെന്നും ഇതൊക്കെ ചെറുപ്പം മുതലേ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ കാര്യമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ചൂടുവെള്ളം കുടിക്കണം എന്ന അമ്മയുടെ നിർദേശമുള്ള ഫ്രിഡ്ജ് നോട്ട് കണ്ടുകൊണ്ടാണ് താൻ ഉണരുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com