sections
MORE

വീൽചെയറിലിരുന്ന് കൈപിടിച്ചു; ലൈക്കുകൾ നിറഞ്ഞ ചിത്രത്തിന് പിന്നിലെ പ്രണയകഥ

Clinto-Pavani
SHARE

‘സന്ദർശിച്ചത് ഇരുപത്തിമൂന്ന് രാജ്യങ്ങൾ! നീന്തൽ, കുതിര സവാരി, ഡ്രൈവിങ്ങ് എല്ലാം പുഷ്പം പോലെ. നിങ്ങളീ പറയുന്ന വയ്യാത്ത കാലും വച്ച് വെള്ളത്തിൽ കൊള്ളിമീൻ പോലെ പറക്കുന്നവൾ. രണ്ട് കാലുള്ള ഞാൻ ചെയ്യുന്നതിനേക്കാളും കൂടുതൽ കാര്യങ്ങൾ അവൾ ചെയ്യും, ഈസിയായി. പിന്നെ അവളെ കൂടെക്കൂട്ടിയാൽ എന്നാ പ്രോബ്ലം. ഒന്നും നോക്കിയില്ല, ‘‘മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം’’. കണ്ണും പൂട്ടി കെട്ടി, അവളെ കൂടെക്കൂട്ടി...

പാവ്‍നിയുടെ നെറുകയിൽ തലോടിക്കൊണ്ട് ക്ലിന്റോ ഇത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും സന്തോഷാശ്രു പൊടിയുന്നുണ്ടായിരുന്നു. കണ്ണീരിനെ പുഞ്ചിരി കൊണ്ട് മറച്ച് പാവ്‍നി വീൽചെയർ ക്ലിന്റോയുടെ അടുത്തേക്ക് നീക്കി. ആ തോളിലേക്ക് ചാഞ്ഞിരുന്നു. കാത്തിരുന്ന് ദൈവം നൽകിയ പ്രാണനാഥന്റെ കോംപ്ലിമെന്റിന് മറു കോംപ്ലിമെന്റ് കയ്യോടെ കൊടുത്തു.

‘ഇവരൈ വിട...ഒരു മാപ്പിള എനക്ക് കിടയ്ക്കര്ത് റൊമ്പ കഷ്ടം...യൂ ആർ മൈ സ്വീറ്റ് ഹബ്ബി’– പ്രണയ സിനിമകളിൽ പോലും ഇജ്ജാതി റൊമാന്റിക് രംഗം ഉണ്ടോയെന്നു സംശയിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും. കാണുന്നവർ അറിയാതെ പറഞ്ഞു പോകും ‘സോ സ്വീറ്റ് കപ്പിൾ’.

ക്ലിന്റോ ജഗൻ... പാവ്നി ശ്രീകണ്ഠ! ഈ രണ്ടു പേരുകളും കേട്ടാൽ തിരിച്ചറിയാൻ മാത്രമുള്ള പരിചയമൊന്നും മലയാളിക്കായിട്ടില്ല. പക്ഷേ ആ പേരുകാരുടെ മുഖം കണ്ടാൽ നിമാഷാർദ്ധം കൊണ്ട് മനസിലുടക്കും. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത പെൺകുട്ടിയെ തന്റെ നല്ലപാതിയാക്കിയ ചെക്കനേയും പെണ്ണിനേയും സോഷ്യൽ മീഡിയ പരിചയപ്പെടുന്നത് ഇക്കഴിഞ്ഞ ദിവസം. ഗുരൂവായൂരപ്പനെ സാക്ഷി നിർത്തി ക്ലിന്റോ എല്ലാമെല്ലാമായ പാവ്നിയുടെ കഴുത്തിൽ മിന്നു ചാർത്തി. തൃശൂർ ചേവൂർ സെയിന്റ് ഫ്രാൻസിസ് സേവ്യർ സിറോ മലബാർ കത്തോലിക്ക പള്ളയിൽ പിന്നെ ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള വിവാഹം.

വൈകല്യം മറന്ന് ചിപ്പിക്കുളിലെ മുത്തു പോലെ അവന്‍ അവളെ ചേർത്തു നിർത്തിയപ്പോൾ ആ നിമിഷം സോഷ്യൽ മീഡിയ കണ്ട നിറമുള്ള കാഴ്ചകളിലൊന്നായി. വീൽചെയറിലിരിക്കുന്ന തന്റെ പെണ്ണിനരികിൽ ആട്ടവും പാട്ടുമായി അരങ്ങു തകർത്ത ആ ചെക്കൻ മലയാളക്കര അന്നോളം കണ്ട ഏറ്റവും വലിയ നന്മമനസിനുടമയായി. മലയാളികൾ മനസു കൊണ്ടനുഗ്രഹിച്ച ക്ലെന്റോയും പാവ്നിയും മനസു തുറക്കുകയാണ്. വൈകല്യം തോറ്റുപോയ സുന്ദര പ്രണയകാവ്യം പിറന്ന കഥ... ഒരു സിനിമാക്കഥയെന്ന പോലെ....

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA