sections
MORE

ആരാധ്യയ്ക്ക് ഭാരം കുറവാണെന്ന് പരിഹസിച്ച് ട്രോളന്മാർ; ക്ഷമനശിച്ച് ഐശ്വര്യ പറഞ്ഞത്

Aishwarya Rai, Abhishek Bachchan, Araadhya Bachchan
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ
SHARE

സെലിബ്രിറ്റി മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദനയാണ് തങ്ങളുടെ മക്കളുടെ സ്വകാര്യതയെ മാനിക്കാതെ അവർക്കു പിന്നാലെ ക്യാമറയും തൂക്കിനടക്കുന്ന പാപ്പരാസികൾ. സമൂഹമാധ്യമങ്ങൾ സജീവമായതോടെ സൈബർ ആക്രമണങ്ങളും അവരുടെ സ്വൈര്യം കെടുത്തുന്നുണ്ട്. ബി ടൗണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരാകുന്ന അമ്മയും മകളുമാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയും മകൾ ആരാധ്യാ ബച്ചനും.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ മകളെ ഒപ്പം കൂട്ടുന്ന ഐശ്വര്യ എപ്പോഴും മകളുടെ കൈകളിൽ മുറുകെപ്പിടിക്കാറുണ്ടെന്നും കുട്ടിയെ സ്വതന്ത്രയായി വിടാറില്ലെന്നുമായിരുന്നു ആദ്യകാലത്ത് ട്രോളന്മാരുടെ പരാതി. എന്നാലിപ്പോൾ ഐശ്വര്യ മകളുടെ കൈകളിൽ മുറുകെപ്പിടിക്കാനുള്ള കാരണത്തെക്കുറിച്ചും സ്വയമങ്ങു പ്രവചിച്ചു കളഞ്ഞു ട്രോളന്മാർ. 

മറ്റ് സെലിബ്രിറ്റി കിഡ്സുമായി താരതമ്യം ചെയ്ത ശേഷമായിരുന്നു ആരാധ്യയുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ട്രോളന്മാർ ഊഹാപോഹങ്ങൾ പറഞ്ഞു പരത്തിയത്. പൊതുവെ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് മൗനം പാലിക്കാറുള്ള ഐശ്വര്യ ഇക്കുറി ആ പതിവു തെറ്റിച്ചു.

aishwarya-aaradhya-01
ഐശ്വര്യ റായ് മകൾ ആരാധ്യയ്ക്കൊപ്പം

ആരാധ്യയെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് കമന്റ് ഐശ്വര്യയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ അവർ വളരെയേറെ മനോവേദനയനുഭവിക്കുന്നുണ്ടെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. മകളെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് ട്രോളുകളെക്കുറിച്ച് ഐശ്വര്യ അഭിഷേകുമായി ചർച്ച ചെയ്തെന്നും അഭിഷേകും ഈ വിഷയത്തിൽ അസ്വസ്ഥനാണെന്നും അവർ പറയുന്നു.

'സെലിബ്രിറ്റികളെ ട്രോളിക്കോളൂ പക്ഷേ, ഒന്നുമറിയാത്ത അവരുടെ കുഞ്ഞുങ്ങളെ ടാർഗറ്റ് ചെയ്യരുത്' എന്ന നിലപാടാണ് ഐശ്വര്യ മുൻപും സ്വീകരിച്ചിരുന്നത്. ''പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മകൾക്കെതിരെ നെഗറ്റീവ് കമന്റ് പരത്തും മുൻപ് ട്രോളന്മാർ രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കണ''മെന്ന് ഐശ്വര്യയും അഭിഷേകും പറയുന്നതെന്നാണ്  ഇരുവരെയും ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐശ്വര്യ മകളോട് അമിതമായ കരുതൽ കാണിക്കുന്നുണ്ടെന്നും അത് ഭാവിയിൽ അവരുടെ കുട്ടിക്കു ദോഷം ചെയ്യുമെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം. അതുകൂടാതെയാണ് കുട്ടിക്ക് ശരീരഭാരം കുറവാണെന്ന തരത്തിൽ ചിലർ പ്രതികരിച്ചത്. ആരാധ്യയ്ക്ക് പ്രായത്തിനനുസരിച്ചുള്ള ശരീരഭാരമില്ലെന്നും  സെയ്ഫ്–കരീന ദമ്പതികളുടെ മകൻ തൈമൂറിനെ താരതമ്യം ചെയ്തുകൊണ്ടാണ് ചിലർ ആരാധ്യയുടെ ശരീരഭാരത്തെക്കുറിച്ച് നെഗറ്റീവ് കമന്റ് കുറിച്ചത്.

നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഒരിയ്ക്കൽ ക്ഷമനശിച്ച് പറഞ്ഞതിങ്ങനെ :- '' വിധിക്കൂ, അവൾ എന്റെ മകളാണ്. ‍ഞാൻ അവളെ സ്നേഹിക്കും, ഞാൻ അവളെ സംരംക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA