sections
MORE

നിന്റെ ചിരിയാണ് ജീവിതത്തിൽ പ്രകാശം നിറച്ചത്: ഏക്തയ്ക്ക് സ്മൃതിയുടെ ആശംസ

ekta-kapoor-smriti-irani-01
SHARE

ആത്മാർഥ സുഹൃത്തും നിർമാതാവുമായ ഏക്ത കപൂറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കുവച്ചത് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ്. താനും ഏക്തയും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തെക്കുറിച്ചാണ് സ്മൃതി ഇറാനിയുടെ കുറിപ്പ്.

ഇറാനി കുടുംബത്തിന്റെ മുഴുവൻ സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നു പറഞ്ഞുകൊണ്ട് സ്മൃതി ഇറാനി പങ്കുവച്ച കുറിപ്പിങ്ങനെ :-

'' നിന്റെ പുഞ്ചിരികൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിൽ നീ പ്രകാശം നിറച്ചത്, ശക്തമായ പിന്തുണ നൽകിക്കൊണ്ട് നീ ഞങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിച്ചു, മുന്നിൽ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അതൊന്നും നിനക്ക് വിഷയമേ അല്ല. കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് നീ ഉറച്ചു വിശ്വസിച്ചു. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായ ഘട്ടത്തിലൊക്കെ ഒരു നാവികയെപ്പോലെ നീ ഒപ്പം നിന്നു. ദൈവവുമായുള്ള നിന്റെ സംഭാഷണങ്ങൾ... അങ്ങനെ എന്തെല്ലാം കാര്യങ്ങളുമായാണ് നിന്നെക്കുറിച്ച് ഇറാനി കുടുംബത്തിന് പറയാനുള്ളത്. പക്ഷേ നിന്നെക്കുറിച്ച് പറയാനിപ്പോൾ വാക്കുകൾ മതിയാകുന്നില്ല. പിറന്നാൾ ആശംസകൾ ഏക്താ കപൂർ...''.

ഏക്താ കപൂറിന്റെ ടെലിവിഷൻ ഷോയായ 'ക്യൂംകി സാ ബി കഭി ബഹു തി' യിൽ അഭിനയിച്ച കാലം മുതൽ തുടങ്ങിയതാണ് സ്മൃതി ഇറാനിയും ഏക്ത കപൂറും തമ്മിലുള്ള സൗഹൃദം. പിന്നീട് അഭിനയം വിട്ട് രാഷ്ട്രീയത്തിൽ സ്മൃതി ഇറാനി ചുവടുവച്ചപ്പോഴും സ്മൃതിയുടെ വിജയത്തിലും പരാജയത്തിലും ഒരേ മനസ്സോടെ ഏക്ത ഒപ്പം നിന്നു. 2019 ലെ ലോക്സഭാ ഇലക്ഷനിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി വിജയക്കൊടി പാറിച്ചപ്പോൾ ഉറ്റസുഹൃത്തായ സ്മൃതിയെ അഭിനന്ദിച്ചുകൊണ്ട് ഹൃദയത്തിന്റെ ഭാഷയിൽ ഏക്ത ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA